നാട്ടുവാര്‍ത്തകള്‍

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി യുവാവ് കുത്തികൊന്നു; സഹോദരിക്കും കുത്തേറ്റു


മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊന്നു. പെരിന്തല്‍മണ്ണ എളാട് കൂഴംതുറ ചെമ്മാട്ടില്‍ ബാലചന്ദ്രന്‍ എന്നയാളുടെ മകള്‍ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. സഹോദരി ദേവശ്രീ(13)ക്കും കുത്തേറ്റു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ കയറി കത്തി കൊണ്ട് ഇരുവരെയും പ്രതി കുത്തിവീഴ്ത്തുകയായിരുന്നു.

സംഭവത്തില്‍ വിനീഷ് വിനോദ് (21) എന്ന യുവാവ് പോലീസ് കസ്റ്റഡിയിലാണ്. സഹോദരി ദേവശ്രീയെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് വിനോദ് ഉറങ്ങുകയായിരുന്ന ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യയെ കുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരി ദേവിക്ക് പരിക്കേറ്റത്. സംഭവം നട​ക്കു​മ്പോ​ള്‍ ദൃ​ശ്യ​യു​ടെ അ​മ്മ കു​ളി​മു​റി​യി​ലാ​യി​രു​ന്നു. എല്‍എല്‍ബി വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ദൃശ്യ. പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഗുരുതരമാണെന്നും നെഞ്ചിലും കയ്യിലും കുത്തേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ദൃശ്യയെ കൊലപ്പെടുത്തുന്നതിനിടെ ബാലചന്ദ്രന്റെ സ്ഥാപനത്തിന് തീയിട്ടത് താനാണെന്ന് പ്രതി വിളിച്ചുപറഞ്ഞതായി പറയുന്നു.

കൊലയ്ക്കു ശേഷം വ​നീ​ഷ് പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചു. ദൃ​ശ്യ​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ല്‍​നി​ന്നും ഓ​ട്ടോ​യി​ല്‍ ക​യ​റി ര​ക്ഷ​പെ​ടാ​നാ​ണ് വി​നീ​ഷ് ശ്ര​മി​ച്ച​ത്. ഓ​ട്ടോ​യി​ല്‍ ക​യ​റി​യ വ​നീ​ഷ് ആ​ശു​പ​ത്രി​യി​ലേ​ക്കു​പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ല്‍ സം​ഭ​വം അറി​ഞ്ഞ നാ​ട്ടു​കാ​ര്‍ ഓ​ട്ടോ ഡ്രൈ​വ​റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും വി​വ​രം കൈ​മാ​റു​ക​യും ചെ​യ്തു.

ഇ​തോ​ടെ ഓ​ട്ടോ ഡ്രൈ​വ​ര്‍ വ​നീ​ഷു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കു​തി​ച്ചു. സ്റ്റേ​ഷ​നി​ലെ​ത്തി ഇ​യാ​ളെ കൈ​മാ​റു​ക​യും ചെ​യ്തു. കഴിഞ്ഞദിവസം രാത്രി ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ സി.കെ. സ്റ്റോഴ്‌സ് എന്ന സ്ഥാപനവും പ്രതി കത്തിച്ചു. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി തീഅണക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ വീട്ടില്‍ അതിക്രമിച്ചുകയറി കൊല നടത്തിയത്.

ബാ​ല​ച​ന്ദ്ര​നെ വീ​ട്ടി​ല്‍ ​നി​ന്നും മാ​റ്റാ​ന്‍ പ്ര​തി ന​ട​ത്തി​യ ശ്ര​മ​ത്തി​ന്റെ ഭാഗമാണ് ബാ​ല​ച​ന്ദ്ര​ന്റെ ക​ട കത്തി​ച്ച​ത് എന്നാണ് പോ​ലീ​സ് ക​രു​തു​ന്നത് . മൂന്നുനില കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഗോഡൗണ്‍ ഉള്‍പ്പെടെ പത്ത് കടമുറികളിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ബാഗുകള്‍ ലെതര്‍ ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് കത്തിനശിച്ചത്.

പെരിന്തല്‍മണ്ണ മുട്ടുങ്ങലിലാണ് വിനീഷ് വിനോദിന്റെ വീട്. കൊല്ലപ്പെട്ട ദൃശ്യയും പ്രതിയും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നതായാണ് വിവരം. ഇയാള്‍ ദൃശ്യയോട് പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. യുവാവിന്റെ ശല്യംചെയ്യല്‍ തുടര്‍ന്നപ്പോള്‍ ദൃശ്യയുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരേ പരാതിയും നല്‍കിയിരുന്നത്രേ. ഇതെല്ലാമാണ് സ്ഥാപനം തീവെച്ച് നശിപ്പിക്കുന്നതിലേക്കും ദാരുണമായ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന.

 • ഡെല്‍റ്റ വകഭേദം: വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാനായില്ല; പ്രതിസന്ധിയിലായി 12.5 പ്രവാസികള്‍
 • മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
 • ചെങ്ങന്നൂരില്‍ ഭാര്യയുടെ കൂടെ താമസിച്ച യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു
 • കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; സ്‌കോളര്‍ഷിപ്പോടെ പഠനം, ചികിത്സ; പാലാ രൂപതയുടെ വാഗ്ദാനങ്ങള്‍ വിവാദത്തില്‍
 • രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍
 • ആലപ്പുഴയില്‍ നഴ്സ് മരണമടഞ്ഞത് ബലാല്‍സംഗത്തിനിരയായി, എല്ലുകള്‍ ചവിട്ടിയൊടിച്ചു
 • മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ചോദിച്ചപ്പോള്‍ മലയാളികള്‍ കൊടുത്തത് 46.78 കോടി
 • സെപ്തംബറില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
 • ഭാരതമാതാവിനെ അപമാനിച്ചെന്ന് കേസ്; തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ പുരോ​ഹിതന്‍ അറസ്റ്റില്‍
 • എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിഞ്ഞ നവവധു തൂങ്ങിമരിച്ച നിലയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway