ചരമം

ഷാര്‍ജയില്‍ ഇടുക്കി സ്വദേശി കുത്തേറ്റു മരിച്ചു; അപകട മരണമാക്കാന്‍ ഫ്‌ളാറ്റില്‍ നിന്ന് താഴേക്കിട്ടു

ഇടുക്കി: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയനാ(28)ണ് കുത്തേറ്റ് മരിച്ചത്. വിഷ്ണു താമസിച്ചിരുന്ന അതേ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന നൈജീരിയന്‍ സ്വദേശികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് പിടിച്ചുമാറ്റാനെത്തിയ വിഷ്ണുവിന് കുത്തേല്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്കിടുകയും ചെയ്തു. വിഷ്ണുവിന്റെത് അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ജെന്റ്സ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരനാണ് വിഷ്ണു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

അടുത്ത മാസം ലീവിന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു വിഷ്ണു. വിജയനും ലളിതയുമാണ് വിഷ്ണുവിന്റെ മാതാപിതാക്കള്‍. സഹോദരങ്ങള്‍: വിപിന്‍, ഉണ്ണിമായ.

 • സുമിത്തിന് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം നാളെ യാത്രമൊഴിയേകും; മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും
 • നഴ്‌സായ യുവതി സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍
 • അയര്‍ലന്റില്‍ ചികിത്സയിലിരിക്കെ മൂവാറ്റുപുഴ സ്വദേശിനിയായ നഴ്‌സ് അന്തരിച്ചു
 • പുതിയ ജോലി സ്ഥലത്തേയ്ക്ക് പോകവേ ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിനും കുഞ്ഞിനും ദാരുണ മരണം, 2 കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
 • കെടിഎസ് പടന്നയില്‍ അന്തരിച്ചു
 • കൊല്ലത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാല് പേര്‍ മരിച്ചു
 • ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അന്തരിച്ചു
 • ആയുര്‍വേദ ആചാര്യന്‍ പികെ വാര്യര്‍ അന്തരിച്ചു
 • മലയാളി ബിസിനസുകാരനും സിനിമാ നിര്‍മാതാവുമായ മോഹന്‍ലാല്‍ കുമാരന്‍ ഈസ്റ്റ്ഹാമില്‍ അന്തരിച്ചു
 • അമൃതാനന്ദമയി മഠത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനി മരിച്ച നിലയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway