അസോസിയേഷന്‍

പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു കെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ എം പി ജോസ് കെ മാണി ,ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ജല വിഭവ വകുപ്പ് മന്ത്രി ആയ റോഷി അഗസ്റ്റിന്‍ , ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ . എന്‍ .ജയരാജ് , തോമ്‌സ് ചാഴികാടന്‍ എം പി , എം എല്‍എ മാരായ അഡ്വ .ജോബ് മൈക്കിള്‍ , അഡ്വ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ , അഡ്വ .പ്രമോദ് നാരായണന്‍ , പാര്‍ട്ടി സംസ്ഥന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് , മറ്റു സംസ്ഥാന നേതാക്കന്മാര്‍ എന്നിവര്‍ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ് യു കെ യുടെ ആഭ്യമുഖ്യത്തില്‍ സ്വീകരണം നല്‍കും .

കെ എം മാണി സാറിന്റെ മരണശേഷം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങളില്‍ അടിപതറാതെ പാര്‍ട്ടിയെ ഉള്ളംകൈയ്യിലെന്നപോലെ കാത്തുസൂക്ഷിക്കുകയും , പ്രസ്ഥാനത്തിന് ഒരു കോട്ടം തട്ടാതെയും , പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം ചോരാതെയും ,മുഴുവന്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുത്തു എല്‍ഡി എഫ് മുന്നണിയില്‍ ചേരാന്‍ രാഷ്ട്രീയ തീരുമാനമെടുക്കുകയും ചെയ്ത കേരളാ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഈ മാസം 26 നു വൈകുന്നേരം യു കെ സമയം അഞ്ചുമണിയ്ക്കു (ഇന്ത്യന്‍ സമയം ഒന്‍പതര മണി ) ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കൂടി സ്വീകരണം നല്‍കുമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് യു കെ ഘടകം പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍ , ജനറല്‍ സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍ , സി എ ജോസഫ് ,മാനുവല്‍ മാത്യു , ജിജോ അരയത് ,ബിനു മുപ്രാപ്പള്ളില്‍ , ബെന്നി അമ്പാട്ട് , ജോഷി അയര്‍ക്കുന്നം, നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയ്‌മോന്‍ വഞ്ചിത്താനം , ഷാജി വാരക്കുടി , ജോബിള്‍ വൂസ്റ്റര്‍ , ജിജി വരിക്കാശ്ശേരി , വിനോദ് ചുങ്കക്കാരോട്ട് എന്നിവര്‍ അറിയിച്ചു .

ഈ സ്വീകരണ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ( യു കെ ഘടകം ) അന്‍പത് അംഗ നാഷണല്‍ കമ്മിറ്റിയുടെ നേത്ത്ര്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു . യു കെ യിലെ എല്ലാ കേരളാ കോണ്‍ഗ്രസ് അനുഭാവികളും, പ്രവര്‍ത്തകരും ഈ സ്വീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.
സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യു കെ യിലെ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ, അനുഭാവികളോ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ അല്ലെങ്കില്‍ keralacongressuk@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ് .(07737171244 , 07828704378 ).

 • ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ ഒമ്പതിന്
 • വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ ജോര്‍ജേട്ടന്‍ നയിക്കും
 • യുക്മ മലയാള മനോരമ 'ഓണവസന്തം' 26 ന്; ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍
 • യുക്മ മലയാള മനോരമ ഓണവസന്തം 26ന്; വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ പ്രശസ്തരായ കലാപ്രതിഭകളും
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം വിനായക ചതുര്‍ത്ഥി ആഘോഷമായി ആയി 25ന്
 • വിറാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും പ്രഥമ ഓണാഘോഷം വര്‍ണ്ണശബളമായി നടന്നു
 • യുക്മ മലയാള മനോരമ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26ന്
 • വാദ്യോപകരണങ്ങളുടെ സംഗീതവും പാട്ടുമായി നോട്ടിംങ്ഹാമില്‍ നിന്നുമുള്ള 10 കുട്ടികള്‍ ഫെയ്‌സ് ബുക്ക് ലൈവില്‍
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള നാളെ ഉദ്ഘാടനം ചെയ്യും
 • പൂളില്‍ ഓണാഘോഷപരിപാടിയില്‍ പുലിയിറങ്ങി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway