അസോസിയേഷന്‍

കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രേണുക അരുണ്‍ നടത്തുന്ന കര്‍ണാടിക് മ്യൂസിക് വര്‍ക്ക്‌ഷോപ്പ്

Music For All എന്ന സന്ദേശവുമായി ചലച്ചിത്ര പിന്നണി ഗായിക രേണുക അരുണ്‍ നടത്തുന്ന ഓണ്‍ലൈന്‍ Carnatic Music Workshop നാളെ (ഞായറാഴ്ച്ച) യുകെ സമയം രാവിലെ 11:30 ന് (ഇന്ത്യന്‍ സമയം 4:00 പിഎം). zoom പ്ലാറ്റ്‌ഫോമിലാണ് ഈ മ്യൂസിക് വര്‍ക്ക്‌ഷോപ് ഒരുക്കിയിരിക്കുന്നത് . പ്രവേശനം തികച്ചും സൗജന്യമാണ്.

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്രീയ ഗാന രംഗത്തും ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗായികയാണ് രേണുക അരുണ്‍. മലയാളം, തമിഴ് , തെലുങ്ക് ചലച്ചിത്രങ്ങളില്‍ രേണുക ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. രേണുക അരുണ്‍ പാടിയ സംഗീത ആല്‍ബങ്ങള്‍ക്ക് ഒട്ടേറെ അന്തര്‍ദേശിയ പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. എഴുന്നൂറോളം കര്‍ണാടക സംഗീത കച്ചേരികള്‍ ഈ ഗായിക ഇതുവരെ ചെയ്തിട്ടുണ്ട്.അന്താരാഷ്ട്ര സംഗീത ട്രൂപ് ആയ സിംഫണി ഓര്‍ക്കസ്ട്ര തുടങ്ങി ഒട്ടേറെ അന്താരാഷ്ട്ര സംഗീത ട്രൂപ്പുകളുമായി രേണുക സഹകരിക്കുന്നുണ്ട്. അടുത്ത കാലത്ത് സൂപ്പര്‍ഹിറ്റായ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന മലയാള സിനിമയിലും രേണുക പാടിയിട്ടുണ്ട്.

ഈ മ്യൂസിക് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ബന്ധപ്പെടുക : 07841613973,

email : kalabhavanlondon@gmail.com

 • ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ ഒമ്പതിന്
 • വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ ജോര്‍ജേട്ടന്‍ നയിക്കും
 • യുക്മ മലയാള മനോരമ 'ഓണവസന്തം' 26 ന്; ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍
 • യുക്മ മലയാള മനോരമ ഓണവസന്തം 26ന്; വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ പ്രശസ്തരായ കലാപ്രതിഭകളും
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം വിനായക ചതുര്‍ത്ഥി ആഘോഷമായി ആയി 25ന്
 • വിറാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും പ്രഥമ ഓണാഘോഷം വര്‍ണ്ണശബളമായി നടന്നു
 • യുക്മ മലയാള മനോരമ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26ന്
 • വാദ്യോപകരണങ്ങളുടെ സംഗീതവും പാട്ടുമായി നോട്ടിംങ്ഹാമില്‍ നിന്നുമുള്ള 10 കുട്ടികള്‍ ഫെയ്‌സ് ബുക്ക് ലൈവില്‍
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള നാളെ ഉദ്ഘാടനം ചെയ്യും
 • പൂളില്‍ ഓണാഘോഷപരിപാടിയില്‍ പുലിയിറങ്ങി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway