സ്പിരിച്വല്‍

മാഞ്ചസ്റ്റര്‍ തിരുന്നാള്‍ കൊടിയേറ്റം നാളെ; ഇന്ന് പ്രാര്‍ത്ഥനാദിനം, പ്രധാന തിരുനാള്‍ ജൂലൈ 3ന്

മാഞ്ചസ്റ്റര്‍ : 'യുകെയുടെ മലയാറ്റൂര്‍' എന്നറിയപ്പെടുന്ന വിഖ്യാതമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്‌ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നാളെ (ഞായറാഴ്ച) വൈകുന്നേരം 4ന് ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ ഗാനന്‍ കൊടിയേറ്റും. സെന്റ്.ആന്റണീസ് ചര്‍ച്ച് വികാരി ഫാ. നിക് കേണ്‍, ഇടവക വികാരി ഫാ. ജോസ് അഞ്ചാനിക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വി.കുര്‍ബാനയും പ്രസുദേന്തി വാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിന്റെ ഒരുക്കമായി ഇന്ന് ഇടവകയില്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. രാത്രി 7.30 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് നേതൃത്വം നല്‍കുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും. തുടര്‍ന്ന് സമാപന ആശീര്‍വാദവും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുന്നാള്‍ ആഘോഷങ്ങള്‍ ജൂലൈ മൂന്ന് ശനിയാഴ്ച നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍ ആയി തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. മാഞ്ചസ്റ്റര്‍ സെന്റ്.തോമസ് ദി അപ്പസ്‌തോല്‍ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിന്റെ മുഖ്യ ആകര്‍ഷണം. ജൂണ്‍ 26 തിരുനാള്‍ ആരംഭിക്കുന്ന ദിവസം മുതല്‍ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും. തിരുന്നാള്‍ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, കൈക്കാരന്മാരായ അലക്‌സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിസ്‌മോന്‍ ജോര്‍ജ്, ജോജി ജോസഫ്, ജോസ് വരിക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് ലളിതമായിട്ടാണ് ഇക്കുറി തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുകയെന്ന് വികാരിഫാ. ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ദിവ്യബലിക്കും നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി നേതൃത്വം നല്‍കും.

29 ന് വൈകുന്നേരം 6 ന് സിറോ മലങ്കര ക്രമത്തില്‍ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റര്‍ സിറോ മലങ്കര ചാപ്ലിന്‍ ഫാ.രഞ്ജിത് മഠത്തിറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

30 ന് വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനാകും.

ജൂലൈ ഒന്നാം തിയതി വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രെസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരി ഫാ.ബാബു പുത്തന്‍പുരക്കല്‍ മുഖ്യ കാര്‍മ്മികനാകും.

ജൂലൈ രണ്ടാം തിയതി വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി രാവിലെ പത്തിന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍, പ്രസുദേന്തിമാര്‍ തുടങ്ങിയവര്‍ പ്രദക്ഷിണമായി പിതാവിനേയും മറ്റ് വൈദികരേയും അള്‍ത്താരയിലേക്ക് ആനയിക്കും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കര്‍മ്മികന്‍ ആകുമ്പോള്‍ ഒട്ടേറെ വൈദികര്‍ സഹ കാര്‍മ്മികരാകും. ദിവ്യബലി മദ്ധ്യേ മാഞ്ചസ്റ്റര്‍ മിഷനിലെ പതിനൊന്നു കുട്ടികള്‍ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോള്‍ അതൊരു ആത്മീയ അനുഭവമായി മാറും. ഇതേതുടര്‍ന്ന് മറ്റു തിരുന്നാള്‍ തിരുകര്‍മ്മങ്ങളും, ലദീഞ്ഞും, നൊവേനയും,വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും.

 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 • സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
 • എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഒക്ടോബര്‍ 2 ന്
 • ബോള്‍ട്ടണ്‍ സെന്റ്. ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സി. എസ്. എസ്. എ. യുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി
 • സൗത്താംപ്ടണ്‍ സെന്റ് തോമസ് മിഷനില്‍ പ്രഥമ കാരുണ്യ നിറവില്‍ 27 മാലാഖ കുരുന്നുകള്‍
 • ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് തിരുനാളിന് കൊടിയേറി
 • സാല്‍ഫോര്‍ഡ് വിശുദ്ധ എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ വീണ്ടും ബെഥേലിലേക്ക്
 • സെപ്റ്റംബര്‍ മാസ രണ്ടാം കണ്‍വെന്‍ഷനായി ബര്‍മിങ്ഹാം ബെഥേല്‍ സെന്റര്‍ ഒരുങ്ങുന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway