സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ലിറ്റില്‍ കോമണ്‍ സെന്റ് തോമസ് മൂര്‍ മിഷന് ഔപചാരികമായ തുടക്കം

ബെക്‌സ്ഹില്‍ ഓണ്‍ സീ: ഈസ്റ്റ് സസെക്‌സിലെ ലിറ്റില്‍ കോമണ്‍ കേന്ദ്രീകരിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ മിഷന് തുടക്കം കുറിച്ചു. അരുണ്‍ഡെയ്ല്‍ & ബ്രൈറ്റന്‍ രൂപതാതിര്‍ത്തിയില്‍ വരുന്നതും സൗത്താംപ്ടണ്‍ സീറോ മലബാര്‍ റീജിയനില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളായ ബ്രൈറ്റന്‍, ബെക്‌സ്ഹില്‍ ഓണ്‍ സീ, ഈസ്റ്റ്‌ബോണ്‍, ഹെയ്ല്‍ഷം, ഹേസ്റ്റിംഗ്‌സ് എന്നെ കുര്‍ബാന സെന്ററുകള്‍ ഏകോപിപ്പിച്ചാണ് പുതിയ മിഷന് തുടക്കം കുറിച്ചത്. ലിറ്റില്‍ കോമണ്‍ സെയ്ന്റ്. മാര്‍ത്താസ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെന്റ് തോമസ് മൂര്‍ മിഷന്‍, നിത്യസഹായമാതാവിന്റെ തിരുനാള്‍ ദിനമായ ജൂണ്‍ 27 ഞായറാഴ്ച വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മിഷന്‍ സെന്ററിന്റെ ഉദഘാടനം നിര്‍വഹിച്ചു..

ഞായറാഴ്ച രാവിലെ 11.45 ന് ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് സ്വീകരണവും തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മിഷന്റെ ഉദഘാടനവും നടത്തപ്പെട്ടു. തുടര്‍ന്ന് മിഷന്‍ വെബ് സൈറ്റ് . യൂട്യൂബ് ,ഫെയ്‌സ്ബുക്ക് തുടങ്ങിയ പേജുകളും ആരംഭിക്കുകയുണ്ടായി വി.കുര്‍ബാനയില്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അന്ത്യംകുളം MCBS, പിതാവിന്റെ സെക്രട്ടറി ഫാ ജോ മൂലശ്ശേരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു . മിഷന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളിലും നിന്ന് വിശ്വാസികള്‍ പങ്കെടുത്തു.

അരുണ്‍ഡെയ്ല്‍ & ബ്രൈറ്റന്‍ രൂചതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ റിച്ചാര്‍ഡ് മോത്ത്, സെയ്ന്റ് മാര്‍ത്താസ് പള്ളി വികാരി ഫാ സെമണ്‍ ഡ്രേയുടേയും പ്രാര്‍ത്ഥനാശംസകളും ഉണ്ടായിരുന്നു. മുന്‍കാല വികാരിമാരായ സേവനം ചെയ്തു കൊണ്ടിരുന്ന ഫാ.ജോണ്‍ മേനാംകരി, റവ.ഫാ.ടെബിന്‍പുത്തന്‍പുരക്കല്‍, ഫാ.ജോയി ആലപ്പാട്ട്, ഫാ. ജോര്‍ജ് കല്ലൂക്കാരന്‍ എന്നിവരെ അനുസ്മരിക്കുകയും ചെയ്തു മിഷന്‍ ഡയറക്ടര്‍ ഫാ ജോസ് അന്ത്യാകുളം MCBS എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ട്രസ്റ്റി ബിനോയി തോമസ് മിഷന്‍ ചരിത്രം അവതരിപ്പിക്കുകയും തോമസ് പോള്‍ എല്ലാവര്‍ക്കും കൃതക്തത അര്‍പ്പിക്കുകയും ചെയ്തു. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.


 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 • സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
 • എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഒക്ടോബര്‍ 2 ന്
 • ബോള്‍ട്ടണ്‍ സെന്റ്. ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സി. എസ്. എസ്. എ. യുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി
 • സൗത്താംപ്ടണ്‍ സെന്റ് തോമസ് മിഷനില്‍ പ്രഥമ കാരുണ്യ നിറവില്‍ 27 മാലാഖ കുരുന്നുകള്‍
 • ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് തിരുനാളിന് കൊടിയേറി
 • സാല്‍ഫോര്‍ഡ് വിശുദ്ധ എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ വീണ്ടും ബെഥേലിലേക്ക്
 • സെപ്റ്റംബര്‍ മാസ രണ്ടാം കണ്‍വെന്‍ഷനായി ബര്‍മിങ്ഹാം ബെഥേല്‍ സെന്റര്‍ ഒരുങ്ങുന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway