അസോസിയേഷന്‍

'വീട്ടരങ്ങിന്' ആവേശകരമായ തുടക്കം; മണികണ്ഠന്‍ തോന്നക്കല്‍ നേതൃത്വം നല്‍കി

ഒരു കുട്ടിയുടെ സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന കാലഘട്ടമാണ് വിദ്യാഭ്യാസകാലഘട്ടം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇത്തരത്തിലുള്ള കഴിവുകള്‍ മറച്ചുവെക്കപ്പെട്ട്, ഒതുങ്ങി കൂടുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുമ്പോള്‍, അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്ന വേദിയാണ് മണിയംകുന്ന് സെന്റ് ജോസഫ്സ് യുപി സ്കൂള്‍ ഒരുക്കുന്ന ഗൃഹ സദസ് ആയ വീട്ടരങ്ങ്.

നവമാധ്യമങ്ങളിലൂടെ വിവിധ തരത്തിലുള്ള പ്രോഗ്രാമുകള്‍ വീക്ഷിക്കുന്ന കുട്ടികള്‍ക്ക് തങ്ങളുടെ വിവിധതരത്തിലുള്ള കഴിവുകള്‍ അവതരിപ്പിക്കാന്‍ ഗൃഹ സദസുകള്‍ വേദിയാകുന്നു. അഭിനയം, സംഗീതം, അനുകരണം, നൃത്തം, ചിത്രകല, പ്രസംഗം തുടങ്ങിയ കുട്ടിയുടെ നാനാവിധത്തിലുള്ള കഴിവുകള്‍ കുടുംബ സദസിലൂടെ, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ സഹപാഠികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തുന്നു. കുട്ടികളുടെ പ്രകടനം ഏറ്റവും മികച്ചതാക്കാനുള്ള പരിശീലനം നല്കാനും കുറവുകള്‍ തിരുത്താനും കുടുംബാംഗങ്ങള്‍ അവരോടൊപ്പം എപ്പോഴും ഉണ്ട്. ഇത് കുട്ടികളെ മത്സര മനോഭാവങ്ങളും, സമ്മര്‍ദ്ദങ്ങളുമില്ലാതെ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നു.

കുട്ടികള്‍ തന്നെ സംഘടിപ്പിക്കുന്ന, അവര്‍ തന്നെ അവതാരകരാകുന്ന പ്രോഗ്രാം കുട്ടികളുടെ നാനാവിധ കഴിവുകളെ പരിപോഷിപ്പിക്കുന്നു. ഓരോ കുട്ടിക്കും കുടുംബത്തിനും പിന്തുണയുമായി അധ്യാപകരുമുണ്ട്. ഇത് കുട്ടികളും, അധ്യാപകരും കുടുംബങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നു.

എല്ലാ മാസവസാനവും ഓണ്‍ലൈന്‍ ആയാണ് പ്രോഗ്രാം. ആദ്യ വീട്ടരങ്ങിനു മണികണ്ഠന്‍ തോന്നക്കല്‍ നേതൃത്വം നല്‍കി. സ്കൂള്‍ മാനേജര്‍ ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍ ഹെഡ്‌മിസ്ട്രസ് സി. സൗമ്യ പിടിഎ പ്രസിഡന്റ് ജോയ് ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോര്‍ഡിനേറ്റര്‍മാര്‍ അദ്ധ്യാപകരായ ജൂബി,സ്മിത എന്നിവരാണ്.

 • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ തിരുവോണ നാളില്‍
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് ജൂലൈ 6ന്; നയിക്കുന്നത് ഡോ : വത്സരാജ് മേനോന്‍
 • കൊമ്പന്‍സ് കപ്പുയര്‍ത്തി; മെയ്ഡ്‌സ്റ്റോണ്‍ എം എം എ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശോജ്വല പരിസമാപ്തി
 • രണ്ടു വാക്‌സിനും ലഭിച്ച പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ്
 • കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രേണുക അരുണ്‍ നടത്തുന്ന കര്‍ണാടിക് മ്യൂസിക് വര്‍ക്ക്‌ഷോപ്പ്
 • പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു കെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു
 • കുട്ടികളുടെ പഠനം ഫലപ്രദവും ആഹ്ലാദകരവുമാക്കാന്‍ 'വീട്ടു വിദ്യ 2021' വെബിനാര്‍
 • വിറാല്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടക്കമായി
 • മണിയംകുന്ന് സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി അധ്യാപക ശാക്തീകരണ പരിപാടി 12, 13 തീയതികളില്‍
 • കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു കെ മലയാളികളോട് വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി യുക്മ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway