ചരമം

ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അന്തരിച്ചു


കോട്ടയം: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ(75) കാലം ചെയ്‌തു. കാന്‍സര്‍ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. നാളെ രാവിലെ കാതോലിക്കേറ്റ്‌ അരമന ദേവാലയത്തില്‍ കുര്‍ബാനയ്‌ക്കുശേഷം ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്‌ക്കും. തുടര്‍ന്ന്‌ മൂന്നു മണിക്ക്‌ കബറടക്ക ശുശ്രൂഷ നടക്കും.

1946 ഓഗസ്‌റ്റ് 30.ന്‌ തശൂര്‍ തലപ്പളളി മങ്ങാട്ട്‌ കൊളളന്നൂര്‍ വീട്ടില്‍ പരേതരായ കെ.ഐ. ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായാണ്‌ ജനനം. കോട്ടയം പഴയ സെമിനാരിയിലായിരുന്നു വൈദിക പഠനം.

1972 ഏപ്രില്‍ 08 പരുമല സെമിനാരിയില്‍ വച്ച്‌ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായില്‍ നിന്ന്‌ യഫദയക്‌നോ പട്ടവും 1973 ജൂണ്‍ 02 യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായില്‍ നിന്ന്‌ പരുമലയില്‍ വെച്ച്‌ വൈദിക പട്ടവും നേടി. 1982 ഡിസംബര്‍ 28 എം.ജി.എം തിരുവല്ല അസോസിയേഷനില്‍ വെച്ചാണ്‌ മത്രാപ്പോലീത്ത സ്‌ഥാനത്തേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടത്‌.

1983 മെയ്‌ 14 മാത്യൂസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്താ പരുമല സെമിനാരിയില്‍ വെച്ച്‌ റമ്പാനായി വാഴിച്ചു.1985 മെയ് 15 പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ എന്ന പേരില്‍ മാവേലിക്കര പുതിയകാവ്‌ സെന്റ്‌ മേരീസ്‌ പളളിയില്‍ വെച്ചാണ്‌ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത്‌.

2010 നവംബര്‍ ഒന്നിനാണ്‌ ബസേലിയോസ്‌ മാര്‍ത്താമ്മാ പൗലോസ്‌ ദ്വീതിയന്‍ ബാവ എന്ന പേരില്‍ പൗരസ്‌ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി പരുമലയില്‍ വച്ച്‌ വാഴിക്കപ്പെട്ടത്‌. അന്നുമുതല്‍ സഭാ തലവനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

 • സുമിത്തിന് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം നാളെ യാത്രമൊഴിയേകും; മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും
 • നഴ്‌സായ യുവതി സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍
 • അയര്‍ലന്റില്‍ ചികിത്സയിലിരിക്കെ മൂവാറ്റുപുഴ സ്വദേശിനിയായ നഴ്‌സ് അന്തരിച്ചു
 • പുതിയ ജോലി സ്ഥലത്തേയ്ക്ക് പോകവേ ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിനും കുഞ്ഞിനും ദാരുണ മരണം, 2 കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
 • കെടിഎസ് പടന്നയില്‍ അന്തരിച്ചു
 • കൊല്ലത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാല് പേര്‍ മരിച്ചു
 • ആയുര്‍വേദ ആചാര്യന്‍ പികെ വാര്യര്‍ അന്തരിച്ചു
 • മലയാളി ബിസിനസുകാരനും സിനിമാ നിര്‍മാതാവുമായ മോഹന്‍ലാല്‍ കുമാരന്‍ ഈസ്റ്റ്ഹാമില്‍ അന്തരിച്ചു
 • അമൃതാനന്ദമയി മഠത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനി മരിച്ച നിലയില്‍
 • ഇടപ്പള്ളിയിലെ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ അടിച്ചുകൊന്നു: പോലീസുകാരനടക്കം അറസ്റ്റില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway