Don't Miss

പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം, യാത്രക്കാരിയെ കെട്ടിയിട്ടു

വാഷിങ്ടണ്‍: പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ കെട്ടിയിട്ടു. ടെക്‌സസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരിയെയാണ് വിമാനത്തിലെ ജീവനക്കാര്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ടത്. വിമാനം പറക്കുന്നതിനിടെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചതു കൂടാതെ തടയാനെത്തിയ ക്രൂ അംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്തതോടെയാണ് യാത്രക്കാരിയെ കെട്ടിയിട്ടത്.

മൂന്ന് മണിക്കൂറോളം വിമാനം വൈകിയതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യാത്രക്കാരി. യാത്ര ആരംഭിച്ച് കുറച്ചു സമയത്തിന് ശേഷം സീറ്റില്‍ നിന്നെണീറ്റ് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനായി വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. യാത്രക്കാരിയെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ ജീവനക്കാരെ കടിക്കുകയും മാന്തുകയും ചെയ്തതായും യാത്രക്കാരിലൊരാള്‍ പറഞ്ഞു.

ബഹളം നിയന്ത്രണാതീതമായതോടെയാണ് ജീവനക്കാര്‍ യാത്രക്കാരിയെ സീറ്റില്‍ ബലമായി പിടിച്ചിരുത്തി ടേപ്പുപയോഗിച്ച് കെട്ടിയിട്ടത്. സ്ത്രീയെ കെട്ടിയിട്ടിരിക്കുന്നതിന്റേയും യാത്രക്കാരി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതിന്റേയും ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും പിന്നീട് ടിക് ടോക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. യാത്രക്കാരി ആകെ ഭയപ്പെട്ടിരുന്നതായും നിയന്ത്രണം നഷ്ടപ്പെട്ടതുപോലെയായിരുന്നു പെരുമാറ്റമെന്നും സഹയാത്രികര്‍ പറയുന്നു. വിമാന ജീവനക്കാര്‍ക്ക് ആ യാത്രക്കാരിയോട് കുറച്ചു കൂടി മാന്യമായി പെരുമാറാമായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

  • നാലാമതും കാലാവധി പൂര്‍ത്തിയാക്കാതെ യെദിയൂരപ്പ പുറത്ത്
  • ലോട്സിയുടെ കുടുംബത്തിനായി മലയാളി സമൂഹം ഒറ്റ രാത്രി കൊണ്ട് സമാഹരിച്ചത് 3 ലക്ഷം ഡോളര്‍
  • 'കേരളത്തിന്റെ ദൈവം' പച്ചരി വിജയന്‍ അഥവാ കിറ്റപ്പന്‍: ട്രോളോട് ട്രോള്‍
  • ഒന്നരവര്‍ഷം കൊണ്ട് നൂറിലധികം പോണ്‍ചിത്രങ്ങള്‍, കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്
  • ജാമ്യം കിട്ടില്ലെന്നറിഞ്ഞ് കോടതിയുടെ പിന്‍വാതിലിലൂടെ സെസി മുങ്ങി
  • തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്
  • കോണ്‍ഗ്രസിനെ നയിക്കാന്‍ കമല്‍നാഥ് വന്നാല്‍...
  • വീഴ്ത്താന്‍ അന്വേഷണ കമ്മീഷന്‍ വിഎസിന്റെ വഴിയേ സുധാകരനും
  • ഉന്നതരുടെ സ്‌പിരിറ്റ്‌ കടത്ത്; അതിരുകളില്ലാത്ത കൊള്ള
  • ഐ.സി.സിയോട് 'മധുര പ്രതികാരം' ചെയ്തു ന്യൂസിലാന്റ് പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍മാര്‍
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway