ചരമം

കൊല്ലത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാല് പേര്‍ മരിച്ചു

കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ കിണറില്‍ കുടുങ്ങിയ നാല് തൊഴിലാളികള്‍ മരിച്ചു. കിണറിലെ ചെളി നീക്കുന്നതിനിടെയാണ് അപകടം. കിണറിനടിയിലെ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം.
ശിവപ്രാസാദ് (24), മനോജ് (32), സോമരാജന്‍ (54) രാജന്‍ (35) എന്നിവരാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് വീടു വെക്കുന്നതിന് മുന്നോടിയായി ഇവിടെയുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിതായിരുന്നു ഇവര്‍. 80 അടിയോളം ആഴമുള്ള കിണറാണിത്. കിണറിലേക്ക് ആദ്യം ഒരു തൊഴിലാളി ഇറങ്ങി. പിന്നീട് മറ്റൊരാള്‍ കൂടി ഇറങ്ങി. ഇവരുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെ മറ്റു രണ്ടു പേരും കിണറിലേക്ക് ഇറങ്ങുകയായിരുന്നു.

സംഭവമറിഞ്ഞ നാട്ടുകാര്‍ ഉടനെ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും നാലുപേരെയും പുറത്തെടുക്കുകയായിരുന്നു. വളരെ ആഴമുള്ള കിണറായതിനാല്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഒന്നര മണിക്കൂര്‍ സമയമെടുത്തു. ഇതിനിടെ ഇവരെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരിലൊരാള്‍ കുഴഞ്ഞു വീണു. ഇദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു.

 • സുമിത്തിന് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം നാളെ യാത്രമൊഴിയേകും; മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും
 • നഴ്‌സായ യുവതി സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍
 • അയര്‍ലന്റില്‍ ചികിത്സയിലിരിക്കെ മൂവാറ്റുപുഴ സ്വദേശിനിയായ നഴ്‌സ് അന്തരിച്ചു
 • പുതിയ ജോലി സ്ഥലത്തേയ്ക്ക് പോകവേ ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിനും കുഞ്ഞിനും ദാരുണ മരണം, 2 കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
 • കെടിഎസ് പടന്നയില്‍ അന്തരിച്ചു
 • ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അന്തരിച്ചു
 • ആയുര്‍വേദ ആചാര്യന്‍ പികെ വാര്യര്‍ അന്തരിച്ചു
 • മലയാളി ബിസിനസുകാരനും സിനിമാ നിര്‍മാതാവുമായ മോഹന്‍ലാല്‍ കുമാരന്‍ ഈസ്റ്റ്ഹാമില്‍ അന്തരിച്ചു
 • അമൃതാനന്ദമയി മഠത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനി മരിച്ച നിലയില്‍
 • ഇടപ്പള്ളിയിലെ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ അടിച്ചുകൊന്നു: പോലീസുകാരനടക്കം അറസ്റ്റില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway