വിദേശം

കിഴക്കന്‍ യൂറോപ്പില്‍ മഹാപ്രളയം, 70 മരണം; നിരവധി പേരെ കാണാതായി

2018 ലെ കേരളത്തിലെ മഹാപ്രളയത്തെ അനുസ്മരിപ്പിച്ചു കിഴക്കന്‍ യൂറോപ്പില്‍ പേമാരിയും വെള്ളപ്പൊക്കവും. ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി ദുരിതം വിതച്ചത്. എഴുപതോളം മരണം ഇതിനോടകം സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേരെ കാണാതായി. ജര്‍മനിയിലാണ് പ്രളയം രൂക്ഷമായ തോതില്‍ നാശം വിതച്ചത്. മരണ സംഖ്യയും കൂടുതല്‍ രാജ്യത്താണ്. പത്തോളം മരണങ്ങളാണ് ബെല്‍ജിയത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്. റൈന്‍ലാന്‍ഡ് പാലറ്റിനേറ്റ്, നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

നെതര്‍ലാന്റിനെയും പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. യൂറോപ്പിന്റെ കിഴക്കന്‍ മേഖലയില്‍ വെള്ളിയാഴ്ചയും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍ഗ് എന്നിവിടങ്ങളിലെ നിരവധി വീടുകളും തെരുവുകളും വെള്ളത്തിലാണ്. കര കവിഞ്ഞ നദികള്‍ ബെല്‍ജിയത്തിലെയും ജര്‍മ്മനിയിലെയും നദീ തീരത്തുള്ള കെട്ടിടങ്ങള്‍ തകരാന്‍ ഇടയാക്കി.

നിലവില്‍ 1,300 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആശയവിനിമയ സംവിധാനങ്ങളെയും പ്രളയം തകര്‍ത്തെറിഞ്ഞിട്ടുണ്ട്. ഇത് രക്ഷാ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ എത്തിപ്പെടാനാവാത്ത സാഹചര്യമുണ്ട്. എന്നിരുന്നാലും കാണാതായ ആളുകള്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും മാരകമാണെന്ന് വെളിവാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പത്തിലധികം പേര്‍ മരിച്ചതായി പറയുന്ന ബെല്‍ജിയത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. പതിനായിത്തോളം പേരെ ഒഴിപ്പിക്കാന്‍ നെതര്‍ലാന്റ്‌സും നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. മ്യൂസ്, റിനെ നദിയുടെ തീര പ്രദേശങ്ങള്‍ ഒഴിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ മുങ്ങി. കെട്ടിടങ്ങള്‍ നിലംപൊത്തുകയും റോഡുകള്‍ തകരുകയും ചെയ്തു.

 • ജര്‍മനിയിലെ പ്രളയം: മരണം 180 കടന്നു; നൂറുകണക്കിന് പേരെ കാണാതായി
 • മത്സരങ്ങള്‍ തുടങ്ങാന്‍ 6 ദിവസം; ഒളിമ്പിക്‌സ് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചു
 • മുന്‍ പ്രസിഡന്റ് ജയിലില്‍: ദക്ഷിണാഫ്രിക്കയില്‍ കലാപത്തില്‍ 72 മരണം, വ്യാപക കൊള്ള
 • ബഹിരാകാശ ടൂറ് പോയി റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും ഭൂമിയില്‍ തിരിച്ചെത്തി
 • ഹെയ്തി പ്രസിഡന്റിനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ സംഘത്തിലെ 4 പേരെ വെടിവെച്ചു കൊന്നു
 • ഹെയ്ത്തി പ്രസിഡന്റ് ജോവനല്‍ മോസ് വെടിയേറ്റു മരിച്ചു; ഭാര്യയ്ക്ക് ഗുരുതരം
 • മാരാക്കാനയില്‍ ഞായറാഴ്ച അര്‍ജന്റീന- ബ്രസീല്‍ സ്വപ്‌ന ഫൈനല്‍
 • റഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു; 28 യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍
 • കോട്ടയം സ്വദേശി യുഎസിലെ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് മേധാവി
 • ജോര്‍ജ് ഫ്ളോയ്ഡിനെ ക്രൂരമായി കൊലപ്പെടുത്തിയ ഡെറക് ചൗവിന് 22 വര്‍ഷം തടവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway