സ്പിരിച്വല്‍

പ്രശസ്തമായ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാല്‍സിംഗ്ഹാം: ഇംഗ്ലണ്ടിലെ പുണ്യപുരാതന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വാല്‍സിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനം നാളെ (ശനിയാഴ്ച) നടക്കും. ഹെവര്‍ഹില്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് വാല്‍സിംഗ്ഹാം മരിയന്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗവണ്മെന്റിന്റെ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ വര്‍ഷവും തീര്‍ത്ഥാടനം നടത്തുക. പരമാവധി 300 പേര്‍ക്കാണ് ഇത്തവണത്തെ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തില്‍ പ്രവേശനം ലഭിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ തിരുനാളില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് ജപമാലയോടുകൂടി തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. 2 മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനക്ക് ശേഷം തിരുന്നാള്‍ പ്രദക്ഷിണവും 4.30 ന് ദിവ്യകാരുണ്യ ആരാധനയും നടക്കും.

കോവിഡ് മുക്ത നാളുകള്‍ക്കായി കാത്തിരിക്കുന്ന ലോകത്തിന് പ്രതീക്ഷയും ആശ്വാസവുമേകുന്ന പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചു കൊണ്ട് തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. തിരുനാളില്‍ നേരിട്ട് സംബന്ധിക്കുവാന്‍ ഏവര്‍ക്കും സാധ്യമല്ലാത്ത സാഹചര്യത്തില്‍ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക് പേജിലൂടെയും തിരുനാള്‍ തിരുക്കര്‍മങ്ങള്‍ തത്സമയം വീക്ഷിക്കുവാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്നും പിതാവ് അറിയിച്ചു.

പ്രവേശന പാസ് ഇനിയും ലഭിക്കാത്തവര്‍ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടണമെന്നും, തീര്‍ത്ഥാടനത്തില്‍ രൂപതാ സമൂഹത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥന ഉണ്ടാവണമെന്നും തീര്‍ത്ഥാടന കോര്‍ഡിനേറ്ററും, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ വികാരി ജനറാളുമായ ഫാ. ജിനോ അരിക്കാട്ട് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
തീര്‍ത്ഥാടന പരിപാടികളും, തിരുകര്‍മ്മങ്ങളും കാണാനല്ല ലിങ്ക്

http://www.youtube.com/WalsinghamCatholicTV

 • ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8 ന് ; ബ്രദര്‍ സന്തോഷ്. à´Ÿà´¿ പങ്കെടുക്കും
 • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ത്രിദിന ധ്യാനം 16 മുതല്‍
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കാന്‍ à´«à´¾ സേവ്യര്‍ ഖാന്‍; അനുഗ്രഹ ആശീര്‍വാദമേകാന്‍ മാര്‍ സ്രാമ്പിക്കല്‍
 • ഫയര്‍ & ഗ്ലോറി 'വചനം മാംസം ധരിക്കുന്ന ശുശ്രൂഷയുമായി ഡോ. ജോണ്‍ à´¡à´¿ വീണ്ടും യുകെയില്‍
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി à´«à´¾ സേവ്യര്‍ ഖാന്‍ വട്ടായില്‍ യുകെയില്‍
 • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ യുവജന ധ്യാനം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ
 • സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13 ന്;à´«à´¾ ഷൈജു നടുവത്താനിയിലും ഐനിഷ് ഫിലിപ്പും നയിക്കും
 • എയ്‌ല്‍സ്‌ഫോര്‍ഡില്‍ അനുഗ്രഹനിമിഷങ്ങള്‍; ആദ്യബുധനാഴ്ച ശുശ്രൂഷ ഇന്ന്
 • കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions