സ്പിരിച്വല്‍

'സ്‌നേഹത്തിന്റെ ആനന്ദം' കോണ്‍ഫറന്‍സ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ 24ന്

2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവര്‍ഷമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് കുടുംബവര്‍ഷത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു. അഞ്ചു വര്‍ഷം മുന്‍പ് മാര്‍പ്പാപ്പ പ്രസിദ്ധീകരിച്ച ആമോറീസ് ലെത്തീസ്യ എന്ന അപ്പസ്‌തോലിക ലേഖനത്തിന്റെ പഠനമാണ് അതില്‍ പ്രധാനം. ജൂലൈ 24 നു വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ കെ. സി. ബി. സി. മുന്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ റവ ഡോ ജോസ് കോട്ടയില്‍ നയിക്കുന്ന കോണ്‍ഫറന്‍സ് രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്. രൂപത വികാരി ജനറല്‍ മോണ്‍ ആന്റണി ചുണ്ടെലിക്കാട്ട് മോഡറേറ്ററായിരിക്കും. സൂമിലും CSMEGB യൂട്യുബിലും CSMEGB ഫേസ്ബുക്കിലുമായി പ്രക്ഷേപണം ചെയ്യുന്നതാണ്. രൂപത ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ , സെക്രട്ടറി ശില്പ ജിമ്മി , ഫാമിലി കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നതാണ്.

  • ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8 ന് ; ബ്രദര്‍ സന്തോഷ്. à´Ÿà´¿ പങ്കെടുക്കും
  • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ത്രിദിന ധ്യാനം 16 മുതല്‍
  • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കാന്‍ à´«à´¾ സേവ്യര്‍ ഖാന്‍; അനുഗ്രഹ ആശീര്‍വാദമേകാന്‍ മാര്‍ സ്രാമ്പിക്കല്‍
  • ഫയര്‍ & ഗ്ലോറി 'വചനം മാംസം ധരിക്കുന്ന ശുശ്രൂഷയുമായി ഡോ. ജോണ്‍ à´¡à´¿ വീണ്ടും യുകെയില്‍
  • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി à´«à´¾ സേവ്യര്‍ ഖാന്‍ വട്ടായില്‍ യുകെയില്‍
  • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ യുവജന ധ്യാനം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ
  • സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും
  • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13 ന്;à´«à´¾ ഷൈജു നടുവത്താനിയിലും ഐനിഷ് ഫിലിപ്പും നയിക്കും
  • എയ്‌ല്‍സ്‌ഫോര്‍ഡില്‍ അനുഗ്രഹനിമിഷങ്ങള്‍; ആദ്യബുധനാഴ്ച ശുശ്രൂഷ ഇന്ന്
  • കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions