വിദേശം

മത്സരങ്ങള്‍ തുടങ്ങാന്‍ 6 ദിവസം; ഒളിമ്പിക്‌സ് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചു

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സ് തുടങ്ങാന്‍ ആറ് ദിവസം മാത്രം ശേഷിച്ചിരിക്കേ ഒളിമ്പിക്‌സ് വില്ലേജില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു കേസ് മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

'വില്ലേജിലെ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വില്ലേജില്‍ നടത്തുന്ന പരിശോധനയില്‍ ആദ്യമായി കോവിഡ് പോസിറ്റീവ് ആകുന്ന കേസാണിത്,' ടോക്കിയോ ഓര്‍ഗനൈസിംഗ് കമ്മിറ്റി വക്താവായ മാസ തക്കായ അറിയിച്ചു. കൂടുതല്‍ പേര്‍ രോഗബാധിതരായിട്ടുണ്ടോയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് താ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും താ​മ​സി​ക്കു​ന്ന വി​ല്ലേ​ജി​ല്‍ നി​ന്ന് ഇ​യാ​ളെ മാ​റ്റി​യ​താ​യും മാസ തക്കായ പ​റ​ഞ്ഞു. കോവിഡ് ഭീഷണിയില്‍ ഒളിമ്പിക്‌സ് നടത്തുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

ജൂലൈ 23-ന് തുടങ്ങുന്ന ഒളിമ്പിക്‌സിനായി അത്‌ലറ്റുകള്‍ ഗെയിംസ് വില്ലേജില്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്‌സ് സമാപിക്കുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് ആണ് അടുത്തയാഴ്ച തുടങ്ങാനിരിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെയാവും മത്സരങ്ങള്‍.

 • ജര്‍മനിയിലെ പ്രളയം: മരണം 180 കടന്നു; നൂറുകണക്കിന് പേരെ കാണാതായി
 • കിഴക്കന്‍ യൂറോപ്പില്‍ മഹാപ്രളയം, 70 മരണം; നിരവധി പേരെ കാണാതായി
 • മുന്‍ പ്രസിഡന്റ് ജയിലില്‍: ദക്ഷിണാഫ്രിക്കയില്‍ കലാപത്തില്‍ 72 മരണം, വ്യാപക കൊള്ള
 • ബഹിരാകാശ ടൂറ് പോയി റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും ഭൂമിയില്‍ തിരിച്ചെത്തി
 • ഹെയ്തി പ്രസിഡന്റിനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ സംഘത്തിലെ 4 പേരെ വെടിവെച്ചു കൊന്നു
 • ഹെയ്ത്തി പ്രസിഡന്റ് ജോവനല്‍ മോസ് വെടിയേറ്റു മരിച്ചു; ഭാര്യയ്ക്ക് ഗുരുതരം
 • മാരാക്കാനയില്‍ ഞായറാഴ്ച അര്‍ജന്റീന- ബ്രസീല്‍ സ്വപ്‌ന ഫൈനല്‍
 • റഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു; 28 യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍
 • കോട്ടയം സ്വദേശി യുഎസിലെ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് മേധാവി
 • ജോര്‍ജ് ഫ്ളോയ്ഡിനെ ക്രൂരമായി കൊലപ്പെടുത്തിയ ഡെറക് ചൗവിന് 22 വര്‍ഷം തടവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway