സിനിമ

നീലച്ചിത്രറാക്കറ്റ്: രാജ് കുന്ദ്ര റിമാന്‍ഡില്‍; ശില്‍പ ഷെട്ടിയുടെ പങ്ക് അന്വേഷിക്കുന്നു


മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര റിമാന്‍ഡില്‍. കുന്ദ്രയെ 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചു മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിറ്റ് കോടികള്‍ സമ്പാദിച്ച കുന്ദ്ര, റാക്കറ്റിന്റെ മുഖ്യസൂത്രധാരനാണെന്നും ശില്‍പയ്ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു കുന്ദ്രയുടെ അറസ്റ്റ്.

സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികള്‍ക്ക് അവസരം വാഗ്ദാനം ചെയ്തു ഷൂട്ടിങ്ങിനെത്തിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുകയാണു റാക്കറ്റിന്റെ രീതി. രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ആംസ് പ്രൈം കമ്പനി നിര്‍മിച്ച മൊബൈല്‍ ആപ് വഴിയാണ് വരിസംഖ്യ ഈടാക്കി വിഡിയോകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഈ ആപ് പിന്നീട്, കുന്ദ്രയുടെ ബന്ധുവിന്റെ കെന്റിന്‍ എന്ന സ്ഥാപനത്തിന് വിറ്റെന്നാണ് നേരത്തേ അറസ്റ്റിലായ ഉമേഷ് കാമത്തിന്റെ മൊഴി.

ഓഡീഷന് നഗ്‌ന വീഡിയോ അയക്കാനാണ് ആവശ്യപ്പെട്ടത് എന്ന് രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക വെളിപ്പെടുത്തിയിരുന്നു. രാജ് കുന്ദ്രയും സംഘവും തന്നെയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് വ്യക്തമാക്കി.

'ഓഡീഷന് നഗ്‌ന വീഡിയോ അയക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ വിസമ്മതിച്ചു. പിന്നീട് ഓഡീഷന് പോയില്ല. ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവര്‍' എന്ന് സാഗരിക സുമന്‍ ആരോപിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നീലച്ചിത്ര നിര്‍മ്മാണവും അനധികൃത ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചെന്നുമാണ് കേസ്. ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് ഇത് സംബന്ധിച്ച കേസെടുത്തത്. കേസിന് ആസ്പദമായ സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണ് രാജ് കുന്ദ്ര.

ഫെബ്രുവരി 6ന് അറസ്റ്റിലായ മോഡലും നടിയുമായ ഗെഹാന വസിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നവി മുംബൈയിലെ വാസി സ്വദേശിയായ ഉമേഷ് കാമത്തിലേക്ക് പൊലീസ് എത്തുന്നത്. യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന വ്യക്തിയാണ് കാമത്ത്.

ഇയാള്‍ ഗെഹാന വസിത്തില്‍ നിന്നും അശ്ലീല വീഡിയോകള്‍ സ്വന്തമാക്കുകയും അവ യുകെ ആസ്ഥാനമായുള്ള സ്ഥാപനത്തിലേക്ക് കൈമാറി പിന്നീട് അവ 'ഹോട്ട്‌ഷോട്ട്‌സ്' എന്ന അപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യുകയുമാണ് ചെയ്തിരുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അഭിനയിക്കാന്‍ അവസരം തേടിയെത്തുന്നവരെ അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.

കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ശില്‍പ്പക്കൊപ്പം ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമ കൂടിയാണ് രാജ് കുന്ദ്ര. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു.

ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ല്‍ ശില്‍പ ഷെട്ടിയെ വിവാഹം ചെയ്യുന്നത്. 2004 ല്‍ സക്‌സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യന്‍ ധനികരുടെ പട്ടികയില്‍ 198 -ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര.

ലണ്ടനില്‍ ജനിച്ച് വളര്‍ന്ന രാജ് കുന്ദ്ര 18-ാം വയസിലാണ് ദുബായിലെത്തുന്നത്. പിന്നീട് നേപ്പാളിലെത്തി പശ്മിന ഷാളുകളുടെ വ്യവസായം ആരംഭിക്കുകയും ബ്രിട്ടണിലെ ഭീമന്‍ ഫാഷന്‍ സംരംഭങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്ത് വ്യവസായ രംഗത്ത് ലാഭം കൊയ്യുകയും കൊയ്തു.

2013ല്‍ എസന്‍ഷ്യല്‍ സ്‌പോര്‍ട്ട്‌സ് ആന്റ് മീഡിയ എന്ന സ്ഥാപനവും, സത്യുഗ് ഗോള്‍ഡ്, സൂപ്പര്‍ ഫൈറ്റ് ലീഗ്, ബാസ്റ്റ്യന്‍ ഹോസ്പിറ്റാലിറ്റി എന്നീ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

 • സിനിമയില്‍ വേഷം നല്‍കാമെന്ന കമലിന്റെ കത്ത് പുറത്ത് വിട്ട് പീഡന ആരോപണം ഉന്നയിച്ച നടി
 • രാജ് കുന്ദ്രയ്ക്ക് ശില്‍പ്പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു
 • 'ബ്രോ ഡാഡി' പുരോഗമിക്കുന്നു; ടീമിനൊപ്പം കനിഹയും
 • മുകേഷിനെതിരെ മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചെന്നു റിപ്പോര്‍ട്ട്
 • ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം 'മേരി ആവാസ് സുനോ' ഷൂട്ടിങ് കഴിഞ്ഞു
 • ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു
 • നീലച്ചിത്ര നിര്‍മാണക്കേസില്‍ ശില്‍പാ ഷെട്ടിയെ ചോദ്യം ചെയ്തു; വീട്ടില്‍ റെയ്ഡ്
 • തിയറ്ററിന്റെ മുന്നില്‍ ചെന്ന് നിന്നാല്‍ സങ്കടം തോന്നുമെന്ന്‌ റിമ
 • ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്!
 • പ്രിയാമണി- മുസ്തഫ രാജ് വിവാഹത്തിന് നിയമസാധുതയില്ല; പരാതിയുമായി മുന്‍ഭാര്യ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway