യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പ്രതിദിന കോവിഡ് മരണസംഖ്യ 4 മാസത്തിലെ ഉയര്‍ച്ചയില്‍

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ യുകെയില്‍ പ്രതിദിന കോവിഡ് മരണസംഖ്യ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയിലെത്തി. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്നത് 96 മരണങ്ങളാണ്. മാര്‍ച്ച് 24ന് 98 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ കോവിഡ് മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 92 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്ന പ്രതിദിന കോവിഡ് കേസുകള്‍ 46,558 ആണ്. ഇത്തരത്തില്‍ കേസുകളും മരണങ്ങളും വര്‍ധിക്കുന്നതിനൊപ്പം കോവിഡ് പിടിപെട്ട് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും കുതിച്ച് കയറ്റുണ്ടെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ ജൂലൈ 14ന് 745 കോവിഡ് രോഗികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രികളിലെ കോവിഡ് രോഗികളുടെ കാര്യത്തില്‍ അതിന് മുമ്പത്തെ വാരത്തേക്കാള്‍ മൂന്നിലൊന്ന് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകുന്നത്. ഇംഗ്ലണ്ടിലെ ഓരോ റീജിയണിലും കോവിഡ് മരണങ്ങള്‍ പെരുകുന്ന സ്ഥിതിയാണുള്ളത്.പ്രതിദിന കേസുകളുടെ കാര്യത്തില്‍ സൂക്ഷ്മമായ വിലയിരുത്തല്‍ നടത്തുമ്പോള്‍ കേസുകളുടെ ഗതി കുറഞ്ഞത് ആശ്വാസജനകമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ വാരത്തേക്കാള്‍ 27 ശതമാനം അധികം കേസുകളാണ് ഈ വാരത്തില്‍ രേഖപ്പെടുത്തിയത്. അതിന് മുമ്പുള്ള വാരങ്ങളിലെ കേസുകളുടെ പെരുപ്പത്തിന്റെ ഗതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ കുറവ് വന്ന് തുടങ്ങിയിട്ടുണ്ട്. പ്രതിദിന കേസുകളുടെ നിരക്ക് തുടര്‍ച്ചയായി മൂന്നാമത് വാരത്തിലും കുറവ് രേഖപ്പെടുത്തിയത് നേരിയ ആശ്വാസം നല്‍കുന്നു. രാജ്യത്ത് ത്വരിത ഗതിയിലുളള വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ കേസുകള്‍ വര്‍ധിച്ചിട്ടും അതിനനുസൃതമായി ആശുപത്രികളിലെ കോവിഡ് രോഗികളും കോവിഡ് മരണങ്ങളുമേറിയില്ലെന്നതും ആക്സിനേഷന്റെ വിജയമായി വിലയിരുത്തപ്പെടുന്നു.

 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway