യു.കെ.വാര്‍ത്തകള്‍

ബോറിസ് കാരിയുടെ 'പാവ'; പ്രധാനമന്ത്രിയെ നീക്കാന്‍ പദ്ധതിയിട്ടെന്ന് കമ്മിംഗ്‌സ്

പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ഭാര്യ കാരി സിമണ്ട്‌സിനും എതിരെ വീണ്ടും ആഞ്ഞടിച്ചു മുന്‍ ഉപദേശകന്‍ ഡൊമനിക് കമ്മിംഗ്‌സ്. സര്‍ക്കാരിന്റെ സുപ്രധാന തസ്തികകളിലേക്ക് കോമാളികളെ ഇറക്കാന്‍ കാരി ശ്രമിച്ചെന്നും, സര്‍ക്കാരിനെ നയിക്കാന്‍ പ്രധാനമന്ത്രിക്ക് പദ്ധതികള്‍ ഉണ്ടായില്ലെന്നുമാണ് കമ്മിംഗ്‌സിന്റെ ആരോപണം.

ഒരു വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേശക പദവിയില്‍ ഇരുന്ന ശേഷം കഴിഞ്ഞ നവംബറിലാണ് കമ്മിംഗ്‌സ് ഒഴിഞ്ഞത്. ഇതിന് ശേഷം തന്റെ മുന്‍ ബോസിനെ കടന്നാക്രമിക്കുകയായിരുന്നു കമ്മിംഗ്‌സ്. പ്രധാനമന്ത്രിക്ക് മേല്‍ ഭാര്യ കാരിക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ വാദം. സുപ്രധാന പോസ്റ്റുകളിലേക്ക് താല്‍പര്യമുള്ളവരെ നിയോഗിക്കാനും ശ്രമം നടന്നു.

പ്രതികാര മനോഭാവത്തോടെയല്ല താന്‍ ഇക്കാര്യങ്ങള്‍ വിളിച്ചുപറയുന്നതെന്നാണ് കമ്മിംഗ്‌സിന്റെ നിലപാട്. 2019 പൊതുതെരഞ്ഞെടുപ്പിന് ശേഷം ബോറിസിനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും അട്ടിമറിക്കാനും താന്‍ നീക്കങ്ങള്‍ നടത്തിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ബോറിസ് ജോണ്‍സണ്‍ തയ്യാറായിരുന്നില്ലെന്ന് ഡൊമിനിക് കമ്മിംഗ്‌സ് പറയുന്നു. '80 വയസിന് മുകളിലുള്ള വൃദ്ധര്‍ മാത്രമാണല്ലോ മരിക്കുന്നത്. അതുകൊണ്ട് ലോക്ഡൗണ്‍ ആവശ്യമില്ല ' എന്നായിരുന്നു ബോറിസ് ജോണ്‍സണിന്റെ നിലപാടെന്ന് ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡൊമിനിക് പറഞ്ഞു.
രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ക്ക് താങ്ങാനാകുന്നതിനേക്കാള്‍ ഗുരുതരമായ നിലയിലേക്ക് കോവിഡ് പ്രതിസന്ധി വളരുമെന്ന മുന്നറിയിപ്പുകളെ ബോറിസ് ജോണ്‍സണ്‍ അവഗണിക്കുകയായിരുന്നെന്നും ഡൊമിനിക് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ കോവിഡ് പടരാന്‍ തുടങ്ങിയ ഘട്ടത്തിലും 95കാരിയായ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിച്ചിരുന്നെന്നും ഡൊമിനിക് പറയുന്നു. ഏറെ ബുദ്ധിമുട്ടിയാണ് പ്രധാനമന്ത്രിയെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ശരിയായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ തടയാന്‍ സാധിക്കുമായിരുന്ന നിരവധി കോവിഡ് മരണങ്ങള്‍ക്ക് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കമ്മിംഗ്‌സ് കൂട്ടിച്ചേര്‍ത്തു. സ്വന്തം രാഷ്ട്രീയത്തിനാണ് ജനങ്ങളുടെ ജീവിതത്തേക്കാള്‍ ബോറിസ് പ്രാധാന്യം നല്‍കിയത് എന്നും കമ്മിംഗ്‌സ് കുറ്റപ്പെടുത്തുന്നു.
 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway