നാട്ടുവാര്‍ത്തകള്‍

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച ശശീന്ദ്രനെ സംരക്ഷിച്ച് സിപിഎം: രമ്യമായി പരിഹരിക്കാനുള്ള ശ്രമമാണെന്ന് വിലയിരുത്തല്‍


തിരുവനന്തപുരം : കുണ്ടറ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി ശശീന്ദ്രനെ സംരക്ഷിച്ച് സിപിഎം. ശശീന്ദ്രന്‍ നല്‍കിയ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്നാണ് റിപ്പോര്‍ട്ട് . കേസില്‍ ഇരയെ അപമാനിക്കുന്ന തരത്തില്‍ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സിപിഎമ്മിന്റേയും ഇടതുമുന്നണിയുടേയും വിലയിരുത്തല്‍. ശശീന്ദ്രന്‍ തത്ക്കാലം രാജിവയ്‌ക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന പൊതുവികാരമാണ് സി.പി.എമ്മിനുള്ളിലും ഉയര്‍ന്നത്.

ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നും സിപിഎം യോഗത്തില്‍ വിലയിരുത്തുന്നു. പരാതിക്കാരിയുടെ അച്ഛനുമായുള്ള മന്ത്രിയുടെ സംസാരം അധികാരത്തിന്റെ സ്വരത്തിലായിരുന്നില്ല. രണ്ട് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയതെന്നുമാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍ മന്ത്രി എന്ന തരത്തില്‍ ഇടപെടല്‍ നടത്തുമ്പോള്‍ ഏത് തരം കേസാണെന്ന് മനസ്സിലാക്കുന്നതിലുള്ള ജാഗ്രതക്കുറവ് ശശീന്ദ്രന്റ ഭാഗത്തു നിന്നുമം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം ഒരു പ്രശ്നവും വിഷയത്തിലില്ലെന്ന നിലപാടിലാണ് സിപിഎമ്മും എത്തിയിട്ടുള്ളത്.

അതേസമയം, പീഡന പരാതിയില്‍ ഒത്തുതീര്‍ക്കാനാവില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. കേസ് പാര്‍ട്ടി വിഷയമല്ല. പോലീസ് ഇതുവരെ കേസില്‍ അന്വേഷണമൊന്നും നടത്തിയിട്ടില്ല. പരാതി അന്വേഷിക്കാന്‍ എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷനെ നിയമിച്ചത് സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും യുവതിയുടെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ശശീന്ദ്രനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കണമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ശശീന്ദ്രനുമായി ബന്ധപ്പെടുത്തി പറയുന്ന ടെലിഫോണ്‍ ശബ്ദരേഖ വിവാദത്തില്‍ പരിശോധിച്ചു മാത്രമേ നടപടിയുള്ളുവെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.എന്‍.സി.പി. നേതാവിനോട് ആലോചിച്ചു മാത്രമേ പ്രതികരണമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രന്‍ വിവാദത്തില്‍ സി.പി.എമ്മിനുള്ളില്‍ ഇന്ന് തിരക്കിട്ട ആലോചനകളാണ് നടന്നത്.
അതിനിടെ, സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി ബെന്നി ബെഹ്നാന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

 • മുകേഷിന് വക്കീല്‍ നോട്ടീസയക്കാന്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ കാക്കുകയായിരുന്നെന്ന് മേതില്‍ ദേവിക
 • 5കുട്ടികളില്‍ കൂടിയാല്‍ ആനുകൂല്യം: പ്രഖ്യാപനത്തില്‍ ഉറച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
 • ഡെല്‍റ്റ വകഭേദം: വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാനായില്ല; പ്രതിസന്ധിയിലായി 12.5 പ്രവാസികള്‍
 • മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
 • ചെങ്ങന്നൂരില്‍ ഭാര്യയുടെ കൂടെ താമസിച്ച യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു
 • കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; സ്‌കോളര്‍ഷിപ്പോടെ പഠനം, ചികിത്സ; പാലാ രൂപതയുടെ വാഗ്ദാനങ്ങള്‍ വിവാദത്തില്‍
 • രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍
 • ആലപ്പുഴയില്‍ നഴ്സ് മരണമടഞ്ഞത് ബലാല്‍സംഗത്തിനിരയായി, എല്ലുകള്‍ ചവിട്ടിയൊടിച്ചു
 • മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ചോദിച്ചപ്പോള്‍ മലയാളികള്‍ കൊടുത്തത് 46.78 കോടി
 • സെപ്തംബറില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway