യു.കെ.വാര്‍ത്തകള്‍

നഗരത്തിന്റെ രൂപം മാറി; ലിവര്‍പൂള്‍ യുനെസ്കോ ലോക പൈതൃക പദവിയില്‍ നിന്ന് പുറത്തായി


ആധുനികവത്കരണം പരിധി വിട്ടതോടെ ലിവര്‍പൂളിന് ലോക പൈതൃക പദവി നഷ്ടപ്പെട്ടു. നഗരത്തിലെ വാട്ടര്‍ഫ്രണ്ടിന്റെ മൂല്യത്തെ ബാധിക്കുന്ന നിര്‍മാണങ്ങള്‍ യുഎന്‍ കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആണ് രാജ്യത്തിന് അഭിമാനമായ ലോക പൈതൃക പദവിയില്‍ നിന്ന് ലിവര്‍പൂളിനെ ഒഴിവാക്കിയത്. ചൈനയില്‍ നടന്ന യോഗത്തില്‍ യുനെസ്കോ കമ്മിറ്റി നടത്തിയ രഹസ്യ ബാലറ്റിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ എവര്‍ട്ടണ്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള നിര്‍മാണങ്ങളാണ് നഗരത്തിന്റെ രൂപത്തെ ദോഷകരമായി ബാധിക്കുന്നതെന്നു യുനെസ്കോ വ്യക്തമാക്കുന്നു.

യുനെസ്കോ തീരുമാനത്തെ 'മനസ്സിലാക്കാന്‍ കഴിയാത്തതാണ്' എന്നാണ് നഗര മേയര്‍ ജോവാന്‍ ആന്‍ഡേഴ്സണ്‍ വിശേഷിപ്പിച്ചത്. പൊതുമേഖലയിലുമുള്ള ദശലക്ഷക്കണക്കിന് പൗണ്ട് മുതല്‍മുടക്കിലും ലിസ്റ്റുചെയ്ത ഡസന്‍ കണക്കിന് കെട്ടിടങ്ങളിലും നിന്ന് നമ്മുടെ ലോക പൈതൃക സൈറ്റ് ഒരിക്കലും മെച്ചപ്പെട്ട നിലയിലായിട്ടില്ല, എന്ന് ആന്‍ഡേഴ്സണ്‍ പറയുന്നു.

തീരുമാനത്തിനെതിരെ നഗരത്തിന് അപ്പീല്‍ നല്‍കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞു, 'യുനെസ്കോ അവസാനമായി നഗരം സന്ദര്‍ശിച്ചത് അവരുടെ മാത്രം കണ്ണുകളോടെയാണ് എന്ന് ജോവാന്‍ ആന്‍ഡേഴ്സണ്‍ കുറ്റപ്പെടുത്തി.യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കാത്ത ഒരു പിന്തിരിപ്പന്‍ നടപടിയാണിതെന്ന് ലിവര്‍പൂള്‍ സിറ്റി റീജിയന്‍ മേയര്‍ സ്റ്റീവ് റോഥെറാം പ്രതികരിച്ചു.

ഈ തീരുമാനത്തില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും ചരിത്രപരമായ ഡോക്കുകളും വിശാലമായ നഗരവും ചരിത്രത്തിലുടനീളം വഹിച്ച പങ്ക് കണക്കിലെടുത്ത് ലിവര്‍പൂളിന് ഇപ്പോഴും പൈതൃക പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
1978 ല്‍ പട്ടിക ആരംഭിച്ചതിനുശേഷം ലോക പൈതൃക പദവി നഷ്ടപ്പെടുന്ന മൂന്നാമത്തെ സൈറ്റായി ലിവര്‍പൂള്‍ മാറി. 2007 ല്‍ ഒമാനിലെ അറേബ്യന്‍ ഒറിക്സ് സങ്കേതവും 2009 ല്‍ ജര്‍മനിയിലെ ഡ്രെസ്ഡന്‍ എല്‍ബെ വാലിയും ആണ് മറ്റു രണ്ടെണ്ണം.
20 വോട്ടുകള്‍ രേഖപ്പെടുത്തിയതായി കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. 13 എണ്ണം ലിവര്‍പൂളിനെ ഒഴിവാക്കുന്നതിനെ അനുകൂലിച്ചു, അഞ്ച് വോട്ടുകള്‍ ഇതിനെതിരെ രേഖപ്പെടുത്തിയപ്പോള്‍ രണ്ടു വോട്ടുകള്‍ അസാധുവായി.

താജ്മഹല്‍, ഈജിപ്തിലെ പിരമിഡുകള്‍, കാന്റര്‍ബറി കത്തീഡ്രല്‍ എന്നിവയുള്‍പ്പെടെ 2004ല്‍ ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടന (യുനെസ്കോ) ലിവര്‍പൂള്‍ നഗരത്തിന്റെ വാട്ടര്‍ഫ്രണ്ടിനെ ലോക പൈതൃക സൈറ്റായി നാമകരണം ചെയ്തിരുന്നു. എന്നാല്‍ എവര്‍ട്ടണിലെ പുതിയ സ്റ്റേഡിയം നഗരത്തിന്റെ രൂപത്തെ ദോഷകരമായി ബാധിക്കുമെന്ന് യുനെസ്കോ പറഞ്ഞിരുന്നു.

നഗരത്തിന്റെ നോര്‍ത്തേണ്‍ ഡോക്ക്‌ലാന്റുകളെ പരിവര്‍ത്തനം ചെയ്യാനുള്ള പദ്ധതിയായ ലിവര്‍പൂള്‍ വാട്ടേഴ്‌സ് പദ്ധതി നടപ്പാക്കുന്നത് ഗുരുതരമായ തകര്‍ച്ചയ്ക്ക് കാരണമായതായി പറയുന്നു.

ഈ വര്‍ഷം ആദ്യം അംഗീകരിച്ച പുതിയ എവര്‍ട്ടണ്‍ മൈതാനമായ ബ്രാംലി-മൂര്‍ ഡോക്ക് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള പ്രോജക്ടുകള്‍, നഗരത്തെ കൂടുതല്‍ വഷളാക്കുകയും വസ്തുവകകളുടെ സ്റ്റാന്‍ഡിംഗ് യൂണിവേഴ്സല്‍ വാല്യു (ഒ‌യുവി) നഷ്ടപ്പെടുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

ലിവര്‍പൂളിന്റെ ലോക പൈതൃക നില നമ്മുടെ രാജ്യചരിത്രത്തില്‍ നഗരം വഹിച്ച പങ്ക് പ്രതിഫലിപ്പിക്കുന്നു എന്നും സാംസ്കാരിക പൈതൃക സംരക്ഷണത്തില്‍ യുകെ ഒരു ലോക നേതൃസ്ഥാനത്താണെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

157 സൈറ്റുകള്‍ നവീകരിക്കുന്നതിന് 1.5 ബില്യണ്‍ പൗണ്ട് ചെലവഴിച്ചതായി കരുതുന്ന നഗരം നേരിട്ട് സന്ദര്‍ശിക്കുന്നതുവരെ തീരുമാനം മാറ്റിവയ്ക്കാന്‍ ലിവര്‍പൂളിലെ നേതാക്കള്‍ യുനെസ്കോയോട് ആവശ്യപ്പെട്ടിരുന്നു.

 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway