നാട്ടുവാര്‍ത്തകള്‍

ഭീഷണി സ്വരമായിരുന്നു മന്ത്രിക്ക് ശശീന്ദ്രന്; എല്ലാം അറിഞ്ഞിട്ട് പീഡന പരാതി ഒതുക്കി തീര്‍ക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് കുണ്ടറയിലെ പരാതിക്കാരിപരാതി പിന്‍വലിക്കാന്‍ എന്തു വേണമെങ്കിലും നല്‍കാമെന്ന് നേതാക്കള്‍ പറഞ്ഞെന്ന് കുണ്ടറയിലെ പരാതിക്കാരി; ‘മൊഴി കൊടുക്കുന്നതില്‍ ഒഴിഞ്ഞുമാറിയില്ല, അരമണിക്കൂര്‍ പുറത്ത് പോയിരുന്നു’

മന്ത്രിസ്ഥാനത്ത് തുടരാന്‍ എകെ ശശീന്ദ്രന്‍ അര്‍ഹനല്ലെന്നും ആ പദവിയില്‍ ഇരുന്ന് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തതെന്നും കുണ്ടറയിലെ പീഡന പരാതിക്കാരി. ശശീന്ദ്രന്‍ തുടരണമോയെന്ന് സംസ്ഥാന ഭരണകൂടമാണ് തീരുമാനിക്കേണ്ടതെന്നും പരാതിക്കാരി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. പൊലീസില്‍ മൊഴി കൊടുക്കുന്നതില്‍ നിന്ന് താന്‍ ഒഴിഞ്ഞുമാറിയിട്ടില്ലെന്നും താന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പൊലീസ് എത്തിയതെന്നും പരാതിക്കാരി പറഞ്ഞു.

'മൊഴി കൊടുക്കുന്നതില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞു നിന്നിട്ടില്ല. ഒരു ആവശ്യത്തിന് വേണ്ടി അരമണിക്കൂര്‍ പുറത്ത് പോയിരുന്നു. അ സമയത്താണ് പൊലീസ് മൊഴിയെടുക്കാന്‍ എത്തിയത്. ഞാന്‍ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞപ്പോള്‍ അവര്‍ പോയി. അവരെ നേരിട്ട് കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. പിന്നെ അന്വേഷിച്ചിട്ടുമില്ല.'

'എല്ലാം അറിഞ്ഞിട്ട് പീഡന പരാതി ഒതുക്കി തീര്‍ക്കാനാണ് മന്ത്രി ശ്രമിച്ചത്. മന്ത്രിക്കെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചെയ്യാന്‍ പാടില്ലത്ത കാര്യമാണ് മന്ത്രി ചെയ്തത്. ഫോണില്‍ വിളിച്ചപ്പോള്‍ ഭീഷണി സ്വരമായിരുന്നു മന്ത്രിക്ക്. അത് കേള്‍ക്കുന്നവര്‍ക്ക് മനസിലാകും. അനുഭവിക്കാന്‍ തയ്യാറായിക്കോ എന്ന തരത്തിലായിരുന്നു അത്. മന്ത്രിയുടെ ഈ പ്രവൃത്തിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. അത് എങ്ങനെയെന്നത് ഇപ്പോള്‍ വ്യക്തമാക്കുന്നില്ല.'

പരാതിയില്‍ അന്വേഷണ കമ്മീഷനായി എന്‍സിപി പ്രഖ്യാപിച്ചത് രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെയായിരുന്നു. പക്ഷെ ഇവിടെ വന്നത് ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറിയും പഴയ ജില്ല പ്രസിഡന്റുമാണ്. വീട്ടിലെത്തിയ നേതാക്കള്‍ പറഞ്ഞത് പരാതി പിന്‍വലിക്കണം, എന്തു വേണമെങ്കിലും നല്‍കാമെന്നാണ്. ഇത് ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ മറ്റ് കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ സ്ഥലത്ത് ഇല്ലാത്ത സമയത്താണ് അവര്‍ വന്നത്. ഇതെല്ലാം കേട്ട്‌കേള്‍വി മാത്രമാണ്. എന്റെ ശരീരത്തിന് വില പറയാന്‍ വന്നതാണോ അവര്‍. മനസിലാവുന്നില്ല. പൊലീസ് അന്വേഷിക്കാത്ത കാര്യത്തിന് പാര്‍ട്ടി അന്വേഷണം എന്തിനാണ്. അവരോട് പരാതിക്കാരി എന്ത് പറയാനാണ്.പരാതിപ്പെട്ടപ്പോള്‍ കളിയാക്കുന്ന സമീപനമായിരുന്നു പോലീസിന്റേതെന്നും യുവതി ആരോപിച്ചു.

സ്‌ത്രീക്കെതിരായ കുറ്റകൃത്യം മനഃപൂര്‍വം മറച്ചുവയ്‌ക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ ശശീന്ദ്രനെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വീണാ എസ്‌. നായര്‍ ഗവര്‍ണര്‍ക്കും വനിതാ കമ്മിഷനും പരാതി നല്‍കി. യുവതിയുടെ പരാതി ജൂണില്‍ പോലീസിനു ലഭിച്ചിട്ടും ഇതുവരെ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തില്ലെന്നു വനിതാ കമ്മിഷനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ഇതേ വിഷയത്തില്‍ യൂത്ത്‌ ലീഗ്‌ നേതാവ്‌ സജാല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനിലും പരാതി നല്‍കി. മന്ത്രി രാജിവയ്‌ക്കണമെന്നു പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു. മന്ത്രിയുടെ ഇടപെടല്‍ അറിഞ്ഞില്ലെന്നായിരുന്നു സി.പി.എം. സംസ്‌ഥാന ആക്‌ടിങ്‌ സെക്രട്ടറി എ. വിജയരാഘവന്റെ പ്രതികരണം. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയാറായതുമില്ല.

 • മുകേഷിന് വക്കീല്‍ നോട്ടീസയക്കാന്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ കാക്കുകയായിരുന്നെന്ന് മേതില്‍ ദേവിക
 • 5കുട്ടികളില്‍ കൂടിയാല്‍ ആനുകൂല്യം: പ്രഖ്യാപനത്തില്‍ ഉറച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
 • ഡെല്‍റ്റ വകഭേദം: വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാനായില്ല; പ്രതിസന്ധിയിലായി 12.5 പ്രവാസികള്‍
 • മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
 • ചെങ്ങന്നൂരില്‍ ഭാര്യയുടെ കൂടെ താമസിച്ച യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു
 • കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; സ്‌കോളര്‍ഷിപ്പോടെ പഠനം, ചികിത്സ; പാലാ രൂപതയുടെ വാഗ്ദാനങ്ങള്‍ വിവാദത്തില്‍
 • രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍
 • ആലപ്പുഴയില്‍ നഴ്സ് മരണമടഞ്ഞത് ബലാല്‍സംഗത്തിനിരയായി, എല്ലുകള്‍ ചവിട്ടിയൊടിച്ചു
 • മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ചോദിച്ചപ്പോള്‍ മലയാളികള്‍ കൊടുത്തത് 46.78 കോടി
 • സെപ്തംബറില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway