സിനിമ

നടന്‍ കണ്ണന്‍ പട്ടാമ്പിക്കെതിരെ വനിതാ ഡോക്ടറുടെ പീഡന പരാതി


സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും നടനായ കണ്ണന്‍ പട്ടാമ്പിക്കെതിരെ പീഡനത്തിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും വനിതാ ഡോക്ടറുടെ പരാതി. ഒന്നരവര്‍ഷം മുന്‍പ് വനിതാ ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ഇതുവരെ അന്വേഷണമുണ്ടായില്ലെന്നാണ് ആക്ഷേപം.

2019 നവംബറിലാണ് കണ്ണനെതിരെ ഡോക്ടര്‍ ആദ്യ പരാതി നല്‍കുന്നത്. ആശുപത്രിയിലെത്തി ബലമായി കടന്നുപിടിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ വ്യക്തി ഒന്നരവര്‍ഷത്തിനിടെ സമാന രീതിയില്‍ പലതവണയാണ് ആക്രമിച്ചത്. അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാന്‍ കഴിഞ്ഞേനെയെന്ന് ഡോക്ടര്‍ പറഞ്ഞു.

രണ്ടാമത് പരാതി നല്‍കിയിട്ടും നവമാധ്യങ്ങളിലൂടെ തനിക്കെതിരെ അപവാദപ്രചാരണം തുടരുകയാണ്. നീതി കിട്ടുമെന്ന വിശ്വാസമാണ് ഇപ്പോഴുമുള്ളത്. കണ്ണന്‍ ഒളിവിലെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്. ഒന്നരവര്‍ഷം മുന്‍പ് പരാതി നല്‍കിയെന്ന കാര്യത്തില്‍ പരിശോധന നടത്തുമെന്ന് പട്ടാമ്പി പൊലീസ് അറിയിച്ചു.

അപവാദ പ്രചരണവും ഭീഷണിയും തുടരുന്നതായി കാണിച്ച് കഴിഞ്ഞയാഴ്ച ഡോക്ടര്‍ പട്ടാമ്പി പൊലീസില്‍ നല്‍കിയ രണ്ടാമത്തെ പരാതിയിലും ഇതുവരെ അറസ്റ്റുണ്ടായില്ല.

 • സിനിമയില്‍ വേഷം നല്‍കാമെന്ന കമലിന്റെ കത്ത് പുറത്ത് വിട്ട് പീഡന ആരോപണം ഉന്നയിച്ച നടി
 • രാജ് കുന്ദ്രയ്ക്ക് ശില്‍പ്പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു
 • 'ബ്രോ ഡാഡി' പുരോഗമിക്കുന്നു; ടീമിനൊപ്പം കനിഹയും
 • മുകേഷിനെതിരെ മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചെന്നു റിപ്പോര്‍ട്ട്
 • ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം 'മേരി ആവാസ് സുനോ' ഷൂട്ടിങ് കഴിഞ്ഞു
 • ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു
 • നീലച്ചിത്ര നിര്‍മാണക്കേസില്‍ ശില്‍പാ ഷെട്ടിയെ ചോദ്യം ചെയ്തു; വീട്ടില്‍ റെയ്ഡ്
 • തിയറ്ററിന്റെ മുന്നില്‍ ചെന്ന് നിന്നാല്‍ സങ്കടം തോന്നുമെന്ന്‌ റിമ
 • ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്!
 • പ്രിയാമണി- മുസ്തഫ രാജ് വിവാഹത്തിന് നിയമസാധുതയില്ല; പരാതിയുമായി മുന്‍ഭാര്യ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway