ചരമം

കെടിഎസ് പടന്നയില്‍ അന്തരിച്ചു


പ്രശസ്ത നാടക, ചലച്ചിത്രതാരം കെടിഎസ് പടന്നയില്‍(88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കടവന്ത്ര രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം.

കെ ടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് യഥാര്‍ഥ പേര്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടിലെ സാമ്പത്തിക പരാധീനതകളെത്തുടര്‍ന്നാണ് പടന്നയില്‍ നാടകവേദികളിലെത്തുന്നത്. പിന്നീട് അഭിനയരംഗത്ത് പ്രശസ്തനായതിനെത്തുടര്‍ന്ന് സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുകയായിരുന്നു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയില്‍ കെടിഎസ് പടന്ന ചെറിയ കട നടത്തിവന്നിരുന്നു.

ആദ്യത്തെ കണ്‍മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കുഞ്ഞിരാമായണം, അനിയന്‍ബാവ ചേട്ടന്‍ബാവ, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു എന്നിവയാണ് പ്രശസ്ത ചിത്രങ്ങള്‍.

  • സുമിത്തിന് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം നാളെ യാത്രമൊഴിയേകും; മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും
  • നഴ്‌സായ യുവതി സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍
  • അയര്‍ലന്റില്‍ ചികിത്സയിലിരിക്കെ മൂവാറ്റുപുഴ സ്വദേശിനിയായ നഴ്‌സ് അന്തരിച്ചു
  • പുതിയ ജോലി സ്ഥലത്തേയ്ക്ക് പോകവേ ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിനും കുഞ്ഞിനും ദാരുണ മരണം, 2 കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
  • കൊല്ലത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാല് പേര്‍ മരിച്ചു
  • ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അന്തരിച്ചു
  • ആയുര്‍വേദ ആചാര്യന്‍ പികെ വാര്യര്‍ അന്തരിച്ചു
  • മലയാളി ബിസിനസുകാരനും സിനിമാ നിര്‍മാതാവുമായ മോഹന്‍ലാല്‍ കുമാരന്‍ ഈസ്റ്റ്ഹാമില്‍ അന്തരിച്ചു
  • അമൃതാനന്ദമയി മഠത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനി മരിച്ച നിലയില്‍
  • ഇടപ്പള്ളിയിലെ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ അടിച്ചുകൊന്നു: പോലീസുകാരനടക്കം അറസ്റ്റില്‍
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway