യു.കെ.വാര്‍ത്തകള്‍

ശമ്പളവര്‍ദ്ധനവ് 3% മാത്രം; പ്രതിഷേധവുമായി നഴ്‌സിംഗ് യൂണിയനുകള്‍, സമരത്തിന് നീക്കം

കോവിഡ് കാലത്തെ കഷ്ടപ്പാടിലും നഴ്‌സുമാര്‍ക്ക്‌ മൂന്നു ശതമാനം മാത്രം ശമ്പളവര്‍ദ്ധനവ് നടപ്പാക്കുന്നതില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നഴ്‌സിംഗ് യൂണിയനുകള്‍ കടുത്ത പ്രതിഷേധത്തില്‍. 12.5 ശതമാനം വര്‍ദ്ധനയാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നത്. ഏറ്റവും ചുരുങ്ങിയത് അഞ്ചു ശതമാനം വര്‍ദ്ധനയെങ്കിലും ഇല്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് ആലോചന. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ദശകങ്ങള്‍ക്കിടെ ആദ്യമായി സമരത്തിന് ഇറങ്ങുമെന്നാണ് സര്‍ജന്‍മാരും, സീനിയര്‍ ഡോക്ടര്‍മാരും ഭീഷണി മുഴക്കിയിരിക്കുന്നത്. 15% ശമ്പളവര്‍ദ്ധനവെന്ന ആവശ്യത്തിന് മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ നല്‍കിയിട്ടുണ്ട്.

നേരത്തെ നിശ്ചയിച്ചതിലും, വാഗ്ദാനം ചെയ്തതിലും ഏറെ കുറവാണ് ഈ വര്‍ദ്ധന. അതേസമയം മറ്റ് സര്‍ക്കാര്‍ ജോലിക്കാര്‍ക്കുള്ള വര്‍ദ്ധനവ് തടഞ്ഞുവെച്ച് കൊണ്ട് എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് മാത്രമായാണ് വര്‍ദ്ധന വരുന്നത്. പക്ഷെ ഈ വര്‍ദ്ധനയ്ക്കുള്ള പണം കണ്ടെത്താനായി നാഷണല്‍ ഇന്‍ഷുറന്‍സ് ഉയര്‍ത്തി സോഷ്യല്‍ കെയറിനായി കണ്ടെത്താന്‍ ഉദ്ദേശിച്ച തുക വഴിതിരിച്ച് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം കൊണ്ടുവരുന്ന പുതിയ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ടാക്‌സ് വഴി 1.5 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തുമെന്നാണ് കണക്ക്. മഹാമാരി കാലത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കിയതിന് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3% ശമ്പളവര്‍ദ്ധന നല്‍കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. എന്നാല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും, മറ്റ് പബ്ലിക് സെര്‍വന്റ്‌സിനും ശമ്പള മരവിപ്പ് നേരിടണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, കണ്‍സള്‍ട്ടന്റുമാര്‍, ഡെന്റിസ്റ്റ്, സാലറിയിലുള്ള ജിപി, ഡൊമസ്റ്റിക് സ്റ്റാപ്, സപ്പോര്‍ട്ട് വര്‍ക്കേഴ്‌സ് എന്നിവരും ശമ്പള വര്‍ദ്ധനവിന്റെ ഗുണഭോക്താക്കളാകും.

ആരോഗ്യ ജീവനക്കാര്‍ക്ക് ഒരു ശതമാനം വര്‍ദ്ധനവ് നല്‍കാമെന്നാണ് മാര്‍ച്ചില്‍ മന്ത്രിമാര്‍ വ്യക്തമാക്കിയത്. രണ്ട് ഘട്ട കൊറോണാവൈറസ് വ്യാപനത്തിന് ശേഷം ഇത്തരമൊരു വര്‍ദ്ധന മുഖത്തിനേറ്റ അടിയാണെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിച്ചിരുന്നു. ശരാശരി നഴ്‌സിന് വര്‍ഷം 1000 പൗണ്ട് അധികം ലഭിക്കാന്‍ പുതിയ വര്‍ദ്ധന കാരണമാകുമെന്ന് അധികൃതര്‍ പറഞ്ഞു. പോര്‍ട്ടര്‍മാര്‍ക്കും, ക്ലിനേഴ്‌സിനും ഏകദേശം 540 പൗണ്ട് വര്‍ദ്ധന ലഭിക്കും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാകും വര്‍ദ്ധന.

 • പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍
 • യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്
 • യുകെയില്‍ വീട് വിലകള്‍ മലയാളികളുടെ കൈയ്യെത്താ ഉയരത്തിലേക്ക്; 2022 വരെ വില വര്‍ധന തുടരും
 • അഞ്ചാം ദിനവും യുകെയില്‍ കോവിഡ് കേസുകള്‍ കുറവ്; മൂന്നാം വ്യാപനം പീക്ക് പിന്നിട്ടോ?
 • ലണ്ടനില്‍ വെള്ളപ്പൊക്കം: ട്യൂബ് സ്റ്റേഷനുകളും തെരുവുകളും വെള്ളത്തിനടിയില്‍; രോഗികളോട്‌ വിട്ടോളാന്‍ ആശുപത്രികള്‍
 • പ്രധാന നഗരങ്ങള്‍ കോവിഡ് മുക്തം; നിലവിലുള്ള യാത്രാ നിരോധനം പുനഃപരിശോധിക്കാന്‍ യുകെയോട് ഇന്ത്യ
 • യുകെയില്‍ പ്രതിദിന കേസുകളില്‍ മൂന്നാം ദിവസവും കുറവ്; പക്ഷേ ആശ്വസിക്കാറായിട്ടില്ല
 • പഴങ്ങളും പച്ചക്കറിയും വാങ്ങിയാല്‍ പോയിന്റ്, കൂടാതെ ഡിസ്‌കൗണ്ടുകളും, ഫ്രീ ടിക്കറ്റും, ഇന്‍സെന്റീവും- പൊണ്ണത്തടി കുറയ്ക്കാന്‍ ഓഫറുകളുമായി സര്‍ക്കാര്‍
 • യുകെയില്‍ വ്യാപന ശേഷി കൂടുതലുള്ള 'കൊളംബിയന്‍' സ്‌ട്രെയിന്‍ കണ്ടെത്തി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്
 • പേരക്കുട്ടികളെ കാണാന്‍ ഹാരിയെയും, മകളെയും കോടതി കയറ്റുമെന്ന ഭീഷണിയുമായി മേഗന്റെ പിതാവ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway