നാട്ടുവാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വീണ്ടും സമയം നീട്ടി ചോദിച്ച് ജഡ്ജി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വീണ്ടും കൂടുതല്‍ സമയം തേടി വിചാരണ കോടതി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്‌പെഷല്‍ ജഡ്ജ് ഹണി എം വര്‍ഗീസാണ് സുപ്രിംകോടതിക്ക് കത്ത് നല്‍കിയത്.

2021 ഓഗസ്റ്റ് 15 ന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് ലോക്ക് ഡൗണ്‍ അടക്കമുള്ള സാഹചര്യങ്ങള്‍ കാരണം നടപടികള്‍ തടസപ്പെട്ടെന്ന് വിചാരണ കോടതി അറിയിച്ചു. ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷല്‍ ജഡ്ജ് കത്തയച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍, അഭിഭാഷകര്‍ ആവശ്യപ്പെട്ട അവധി എന്നിവ സമയം നഷ്ടപെടുത്തി. ഇതുവരെ 179 സാക്ഷികളെ വിസ്തിരിച്ചു. 124 വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഉടന്‍ ഷെഡ്യൂള്‍ ചെയ്യുമെന്നും കോടതി അറിയിച്ചു. 11 പ്രതികളുള്ള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.

നേരത്തെ ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെ പ്രോസിക്യൂഷനും നടിയും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നും ഇരയെ അപമാനിക്കുന്നു എന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. എന്നാല്‍ വിചാരണ കോടതി പ്രത്യേക ജഡ്ജിയെ മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു സുപ്രീംകോടതി. ഇതോടെ ആദ്യ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചിരുന്നു. പിന്നീട് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു വിചാരണ തുടരുകയായിരുന്നു. നേരത്തെ ഏതാനും താരങ്ങള്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയിരുന്നു.

 • മുകേഷിന് വക്കീല്‍ നോട്ടീസയക്കാന്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ കാക്കുകയായിരുന്നെന്ന് മേതില്‍ ദേവിക
 • 5കുട്ടികളില്‍ കൂടിയാല്‍ ആനുകൂല്യം: പ്രഖ്യാപനത്തില്‍ ഉറച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
 • ഡെല്‍റ്റ വകഭേദം: വിസകാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാനായില്ല; പ്രതിസന്ധിയിലായി 12.5 പ്രവാസികള്‍
 • മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ
 • ചെങ്ങന്നൂരില്‍ ഭാര്യയുടെ കൂടെ താമസിച്ച യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു
 • കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; സ്‌കോളര്‍ഷിപ്പോടെ പഠനം, ചികിത്സ; പാലാ രൂപതയുടെ വാഗ്ദാനങ്ങള്‍ വിവാദത്തില്‍
 • രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയിലേറെ കേരളത്തില്‍
 • ആലപ്പുഴയില്‍ നഴ്സ് മരണമടഞ്ഞത് ബലാല്‍സംഗത്തിനിരയായി, എല്ലുകള്‍ ചവിട്ടിയൊടിച്ചു
 • മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ചോദിച്ചപ്പോള്‍ മലയാളികള്‍ കൊടുത്തത് 46.78 കോടി
 • സെപ്തംബറില്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway