സിനിമ

ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്!

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാന്റെ നായികയായിട്ടായിരിക്കും നയന്‍താര ബോളിവുഡിലെത്തുകയെന്നാണ് അഭ്യൂഹങ്ങള്‍ ഉയരുന്നത്.

ആറ്റ്‌ലീയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന പത്താന് ശേഷമായിരിക്കും ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.

ആക്ഷന്‍-ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ആറ്റ്‌ലീ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രമായി നയന്‍താരയെയാണ് അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും തുടക്കം മുതല്‍ പരിഗണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാരൂഖ് ഖാനും ആറ്റ്‌ലീയും നയന്‍താരയും തമ്മില്‍ സംസാരിച്ചു കഴിഞ്ഞെന്നും ഉടന്‍ തന്നെ ഔദ്യോഗികമായി അറിയിപ്പുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഏറെ നാളായി ഷാരൂഖ് ഖാന്റെ ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ആരാധകര്‍. ഇപ്പോള്‍ നയന്‍താര കൂടി എത്തിയാല്‍ ദക്ഷിണേന്ത്യയിലും ചിത്രത്തിന് വലിയ തരംഗം സൃഷ്ടിക്കാനാകുമെന്നാണ് കണക്കുകൂട്ടലുകള്‍.

ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിക്കുന്നതോടെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. നേരത്തെ ബോളിവുഡില്‍ നിരവധി തവണ ഓഫറുകള്‍ വന്നിരുന്നെങ്കിലും നയന്‍സ് സ്വീകരിച്ചിരുന്നില്ല.

 • തെലുങ്കില്‍ സായി പല്ലവി - നാഗ ചൈതന്യ ചിത്രം തിയറ്ററില്‍ സൂപ്പര്‍ ഹിറ്റ്
 • റിയാലിറ്റി ഷോ വേദിയില്‍ മത്സരാര്‍ഥികളുടെ കവിളില്‍ കടി; നടി ഷംന കാസിമിന് വിമര്‍ശനം
 • ജെയിംസ് ബോണ്ട് ഇനി ബ്രിട്ടീഷ് നേവിയില്‍ കമാന്‍ഡര്‍
 • ഏറ്റവും പ്രിയപ്പെട്ടവള്‍; നസ്രിയയുടെ റീല്‍സ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ഥ്
 • സ്വീഡന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് നേടി മലയാളത്തിന്റെ ജോജി
 • രാത്രി മുംബൈയിലെ ചുവന്ന തെരുവില്‍ ചെന്നു ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചതായി കരീന
 • യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി നടി ആശ ശരത്തും
 • ശരണ്യക്ക് താങ്ങും തണലുമായി നിന്ന സീമ ജി നായര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിച്ചു ഗവര്‍ണര്‍
 • കേരളത്തില്‍ തിയേറ്റല്‍ തുറക്കാന്‍ അനുകൂല സാഹചര്യം; ഉടന്‍ തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍
 • ബോക്‌സിങ് റിങ്ങില്‍ കഠിന പരിശീലനവുമായി മോഹന്‍ലാല്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway