സിനിമ

നീലച്ചിത്ര നിര്‍മാണക്കേസില്‍ ശില്‍പാ ഷെട്ടിയെ ചോദ്യം ചെയ്തു; വീട്ടില്‍ റെയ്ഡ്

മുംബൈ കേന്ദ്രീകരിച്ച് നടന്ന നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ബോളീവുഡ് താരം ശില്‍പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. പോലീസ് നടിയെ ചോദ്യം ചെയ്തത് ആറു മണിക്കൂറിലേറെയാണ്. കുന്ദ്രയുടെ 'ഹോട്ട്‌ഷോട്ട്‌സ്' ആപ്പിലോ നീലച്ചിത്ര നിര്‍മാണത്തിലോ താന്‍ ഇടപെട്ടിട്ടില്ലെന്നാണ് ശില്‍പ ഷെട്ടി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഹോട്ട്‌ഷോട്ട്‌സ് ആപ്പിലെ യഥാര്‍ഥ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. മറ്റ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെയും വെബ് സീരിസുകളിലെയും ഉള്ളടക്കങ്ങള്‍ കൂടുതല്‍ അശ്ലീലസ്വഭാവമുള്ളതാണെന്നും ശില്‍പ ഷെട്ടി പോലീസിനോട് പറഞ്ഞു.
പോലീസിന് മുന്നില്‍ രാജ് കുന്ദ്രയെ നടി ന്യായീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് ശില്‍പ ഷെട്ടിയുയെ അറിവോടെ ആയിരുന്നോ നടപടികളില്‍ പങ്കുണ്ടോ എന്നുമാണ് പൊലീസ് പ്രധാനമായും പരിശോധിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് മുബൈ നഗരത്തിലെ ജുഹുവിലെ അവരുടെ വീട്ടിലെത്തിയായിരുന്നു മൊഴിരേഖപ്പെടുത്തിയത്. വീട്ടില്‍ പരിശോധന നടത്തിയ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ലാപ്‌ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കുന്ദ്രയുടെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസുമായുള്ള ബന്ധമാണ് പൊലീസ് ശില്‍പയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചത്.

നേരത്തെ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടറായിരുന്നു ശില്‍പ ഷെട്ടി. എന്നാല്‍ പിന്നീട് ഈ സ്ഥാനം അവര്‍ രാജിവച്ചിരുന്നു. വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് നിഗമനം.

അതേസമയം, സ്വന്തമായി നിര്‍മ്മിക്കുന്ന അശ്ലീല വീഡിയോകള്‍ക്ക് പുറമെ മറ്റു നീലച്ചിത്ര നിര്‍മാതാക്കളില്‍ നിന്നു വിഡിയോ വാങ്ങിയും അപ്ലിക്കേഷനുകളിലൂടെ കുന്ദ്ര പങ്കുവച്ചിരുന്നു എന്നാണ് വിലയിരുത്തല്‍. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈല്‍ ആപ്പിന് 20 ലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

 • തെലുങ്കില്‍ സായി പല്ലവി - നാഗ ചൈതന്യ ചിത്രം തിയറ്ററില്‍ സൂപ്പര്‍ ഹിറ്റ്
 • റിയാലിറ്റി ഷോ വേദിയില്‍ മത്സരാര്‍ഥികളുടെ കവിളില്‍ കടി; നടി ഷംന കാസിമിന് വിമര്‍ശനം
 • ജെയിംസ് ബോണ്ട് ഇനി ബ്രിട്ടീഷ് നേവിയില്‍ കമാന്‍ഡര്‍
 • ഏറ്റവും പ്രിയപ്പെട്ടവള്‍; നസ്രിയയുടെ റീല്‍സ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ഥ്
 • സ്വീഡന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് നേടി മലയാളത്തിന്റെ ജോജി
 • രാത്രി മുംബൈയിലെ ചുവന്ന തെരുവില്‍ ചെന്നു ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചതായി കരീന
 • യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി നടി ആശ ശരത്തും
 • ശരണ്യക്ക് താങ്ങും തണലുമായി നിന്ന സീമ ജി നായര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിച്ചു ഗവര്‍ണര്‍
 • കേരളത്തില്‍ തിയേറ്റല്‍ തുറക്കാന്‍ അനുകൂല സാഹചര്യം; ഉടന്‍ തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍
 • ബോക്‌സിങ് റിങ്ങില്‍ കഠിന പരിശീലനവുമായി മോഹന്‍ലാല്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway