സിനിമ

ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു

ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നാട്ടുകാര്‍ ഇടപെട്ടു നിര്‍ത്തിവെപ്പിച്ചു. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായത്തില്‍ ഷൂട്ടിംഗ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ഷൂട്ടിംഗ് നിര്‍ത്തിയത്. പ്രദേശത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഷൂട്ടിങ് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.

കുമാരമംഗലം പഞ്ചായത്തിലായിരുന്നു ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. അനുസരിച്ച് പഞ്ചായത്ത് ഡി കാറ്റഗറിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് കളക്ടറുടെ അനുമതിയുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.

ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ്, ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. കഴിഞ്ഞ വര്‍ഷം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

സംഗീതം ഷാന്‍ റഹ്‌മാന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിനിമയിലെ രണ്ട് സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്ലാഡ് റിംബര്‍ഗ് ആണ്.

കലാസംവിധാനം മനു ജഗത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

വി.എഫ്.എക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.

 • തെലുങ്കില്‍ സായി പല്ലവി - നാഗ ചൈതന്യ ചിത്രം തിയറ്ററില്‍ സൂപ്പര്‍ ഹിറ്റ്
 • റിയാലിറ്റി ഷോ വേദിയില്‍ മത്സരാര്‍ഥികളുടെ കവിളില്‍ കടി; നടി ഷംന കാസിമിന് വിമര്‍ശനം
 • ജെയിംസ് ബോണ്ട് ഇനി ബ്രിട്ടീഷ് നേവിയില്‍ കമാന്‍ഡര്‍
 • ഏറ്റവും പ്രിയപ്പെട്ടവള്‍; നസ്രിയയുടെ റീല്‍സ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ഥ്
 • സ്വീഡന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് നേടി മലയാളത്തിന്റെ ജോജി
 • രാത്രി മുംബൈയിലെ ചുവന്ന തെരുവില്‍ ചെന്നു ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചതായി കരീന
 • യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി നടി ആശ ശരത്തും
 • ശരണ്യക്ക് താങ്ങും തണലുമായി നിന്ന സീമ ജി നായര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിച്ചു ഗവര്‍ണര്‍
 • കേരളത്തില്‍ തിയേറ്റല്‍ തുറക്കാന്‍ അനുകൂല സാഹചര്യം; ഉടന്‍ തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍
 • ബോക്‌സിങ് റിങ്ങില്‍ കഠിന പരിശീലനവുമായി മോഹന്‍ലാല്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway