ചരമം

സുമിത്തിന് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം നാളെ യാത്രമൊഴിയേകും; മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും

മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് വേദനയായി വിടപറഞ്ഞ സുമിത്ത് സെബാസ്റ്റിന് നാളെ യാത്രാമൊഴിയേകും. 10.30 മുതല്‍ വിഥിന്‍ ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വച്ച് ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് പ്രിന്‍സസ് റോഡിലുള്ള സതേണ്‍ സെമിട്രിയില്‍ സംസ്‌കരിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ നീക്കിയതിനാല്‍ കൂടുതല്‍ പേര്‍ സുമിത്തിന് യാത്രാമൊഴിയേകാനെത്തും. തിരുകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ 10.15ന് ദേവാലയത്തിലെത്തണമെന്നും മാസ്‌ക് ധരിക്കണമെന്നും ഇടവക വികാരി അറിയിച്ചു. ദിവ്യബലിക്ക് ശേഷമുള്ള സമയത്താണ് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം നല്‍കുക.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന കര്‍മ്മത്തില്‍ ഇടവക വികാരിയും മിഷന്‍ ഡയറക്ടറുമായ ഫാ ജോസ് അഞ്ചാനിക്കല്‍ ഉള്‍പ്പെടെ വൈദീകര്‍ സഹകാര്‍മ്മികരാകും. ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സസ് റോഡിലുള്ള സതേണ്‍ സെമിട്രിയിലാണ് സംസ്‌കാരം.

സംസ്കാര ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:- St. Antony's Church, Dunkery Road, Portway, Wythenshawe, Manchester, M22 0WR.

സതേണ്‍ സിമിത്തേരിയുടെ വിലാസം:- Southern Cemetery, 212, Barlow Moor Road, Manchester, M21 7GL.
സംസ്കാര ശുശ്രൂഷകള്‍ ലൈവായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
https://youtu.be/Eo-t9s5ayvo FACE BOOK - LIVE - St.Thomas Mission Manchester https://www.facebook.com/111027933960568/live FACE BOOK - LIVE - CM Streaming TV https://www.facebook.com/105984967862294/live/ YOUTUBE CHANEL LINK https://www.youtube.com/c/CMLiveStreamTV

ഹോര്‍ഷത്തിലും മാഞ്ചസ്റ്ററിലും താമസിച്ചിരുന്ന സുമിത്തും കുടുംബവും വിഥിന്‍ഷോയില്‍ സ്വന്തമായി വീടു വാങ്ങി താമസം ആരംഭിച്ച് വൈകാതെയാണ് വിയോഗം. ഒരുപാട് സുഹൃത്തുക്കളുള്ള സുമിത്തിന്റെ വേര്‍പാട് ഇപ്പോഴും എല്ലാവരിലും ഞെട്ടലുണ്ടാക്കുകയാണ്.

ജൂലൈ മൂന്നിനാണ് സുമിത് അന്തരിച്ചത്. നൈറ്റ് ഷിഫ്റ്റ് പൂര്‍ത്തിയായി വരവേ പുലര്‍ച്ചേ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

ഭാര്യ മഞ്ജു കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കള്‍ റെയ്മണ്ട് പത്താം ക്ലാസിലും റിയ അഞ്ചാം ക്ലാസിലും പഠിക്കുന്നു.

 • കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
 • 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; ഭാര്യ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍
 • കോന്നിയില്‍ അയല്‍വാസിയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച നിലയില്‍
 • മാഞ്ചസ്റ്ററിലെ ഫിലോമിനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ; സംസ്‌കാരം ശനിയാഴ്ച
 • ഹാലിഫാക്‌സില്‍ മണിമല സ്വദേശി അന്തരിച്ചു; ആദരാഞ്ജലികളുമായി യുകെ മലയാളി സമൂഹം
 • ജോബി തോമസിന്റെ സംസ്‌കാര ചടങ്ങ് ഇന്ന്
 • പൂന്തുറ സിറാജ് അന്തരിച്ചു
 • തിരുവനന്തപുരത്ത് ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു; ഭാര്യ കസ്റ്റഡിയില്‍
 • ചേര്‍ത്തലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ ജഡം കായലില്‍
 • നാട്ടില്‍ ചികിത്സയ്‌ക്കെത്തിയ യുകെ മലയാളി സിറിയക് അഗസ്റ്റിന്‍ അന്തരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway