സിനിമ

രാജ് കുന്ദ്രയ്ക്ക് ശില്‍പ്പയുടെ സഹോദരി ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു

ശില്‍പ്പ ഷെട്ടിയുടെ സഹോദരിയും നടിയും മോഡലുമായ ഷമിത ഷെട്ടിയെ അഭിനയിപ്പിക്കാനുള്ള പദ്ധതിയും രാജ് കുന്ദ്രയ്ക്ക് ഉണ്ടായിരുന്നുവെന്ന് നടി ഗഹന വസിഷ്ഠ്. പുതുതായി മറ്റൊരു മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ കുന്ദ്ര പദ്ധതിയിട്ടിരുന്നു. ഇതിലാണ് ഷമിതയെ അഭിനയിപ്പിക്കുന്ന കാര്യം ആലോചിച്ചിരുന്നത് എന്നാണ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗഹന പറയുന്നത്.

അറസ്റ്റിന് കുറച്ചു ദിവസം മുമ്പ് താന്‍ കുന്ദ്രയുടെ ഓഫിസില്‍ പോയിരുന്നു. അപ്പോഴാണു ബോളിഫെയിം എന്ന പുതിയ ആപ്പ് പുറത്തിറക്കാന്‍ കുന്ദ്ര ആലോചിച്ചിരുന്നതായി മനസിലാക്കുന്നത്. ചാറ്റ് ഷോകള്‍, മ്യൂസിക് ഷോകള്‍, വീഡിയോകള്‍, ഫീച്ചര്‍ ഫിലിമുകള്‍ എന്നിവയായിരുന്നു ആപ്പില്‍ കൊണ്ടു വരാന്‍ ആലോചിച്ചിരുന്നത്.

ഒരു ചിത്രം താന്‍ സംവിധാനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. തിരക്കഥ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. ഒരു സിനിമയില്‍ ഷമിത ഷെട്ടിയെ അഭിനയിപ്പിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടായിരുന്നു. സായ് തംഹാങ്കര്‍, മറ്റു രണ്ട് ആര്‍ട്ടിസ്റ്റുകള്‍ എന്നിവരെ മറ്റൊരു സിനിമയിലേക്കും പരിഗണിച്ചിരുന്നു എന്ന് ഗഹന പറയുന്നു.

അതേസമയം, രാജ് കുന്ദ്ര നിപരാധിയാണെന്നും നടിമാരായ ഷെര്‍ലിന്‍ ചോപ്രയും പൂനം പാണ്ഡെയും കള്ളം പറയുകയാണെന്നും ഗഹന പ്രതികരിച്ചിരുന്നു. അശ്ലീല സിനിമാ നിര്‍മ്മാണവുമായി തനിക്ക് ബന്ധമുണ്ടെന്ന തെളിവുകള്‍ ഇല്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയതെന്നും ഗഹന പറഞ്ഞിരുന്നു.

 • തെലുങ്കില്‍ സായി പല്ലവി - നാഗ ചൈതന്യ ചിത്രം തിയറ്ററില്‍ സൂപ്പര്‍ ഹിറ്റ്
 • റിയാലിറ്റി ഷോ വേദിയില്‍ മത്സരാര്‍ഥികളുടെ കവിളില്‍ കടി; നടി ഷംന കാസിമിന് വിമര്‍ശനം
 • ജെയിംസ് ബോണ്ട് ഇനി ബ്രിട്ടീഷ് നേവിയില്‍ കമാന്‍ഡര്‍
 • ഏറ്റവും പ്രിയപ്പെട്ടവള്‍; നസ്രിയയുടെ റീല്‍സ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ഥ്
 • സ്വീഡന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് നേടി മലയാളത്തിന്റെ ജോജി
 • രാത്രി മുംബൈയിലെ ചുവന്ന തെരുവില്‍ ചെന്നു ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചതായി കരീന
 • യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി നടി ആശ ശരത്തും
 • ശരണ്യക്ക് താങ്ങും തണലുമായി നിന്ന സീമ ജി നായര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിച്ചു ഗവര്‍ണര്‍
 • കേരളത്തില്‍ തിയേറ്റല്‍ തുറക്കാന്‍ അനുകൂല സാഹചര്യം; ഉടന്‍ തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍
 • ബോക്‌സിങ് റിങ്ങില്‍ കഠിന പരിശീലനവുമായി മോഹന്‍ലാല്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway