യു.കെ.വാര്‍ത്തകള്‍

യുകെയില്‍ നാല് ദിവസം കൂടി പേമാരി; കൂടുതല്‍ പ്രദേശങ്ങളില്‍ യെല്ലോ അലേര്‍ട്ട്

യുകെയില്‍ പതിവിനു വിപരീതമായി സമ്മര്‍ പേമാരിയും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിക്കുന്നു. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ ദിവസം പെയ്തു കഴിഞ്ഞ ദിവസം ദുരിതം വിതച്ച അവസ്ഥ ഇനിയും തുടരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ലണ്ടനിലും, സൗത്ത് മേഖലകളിലും ആശുപത്രികളും, വീടുകളും, ട്യൂബ് സ്റ്റേഷനിലും വെള്ളപ്പൊക്കം രൂപപ്പെട്ടതിന് പിന്നാലെ ഇടിമിന്നലിനും, മഴയ്ക്കുമുള്ള യെല്ലോ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജനങ്ങള്‍ക്ക് നാല് ദിവസം കൂടി ഈ ദുരിതം നേരിടാന്‍ തയ്യാറെടുക്കണമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെയാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വ്യാഴാഴ്ച മഴ സ്‌കോട്ട്‌ ലണ്ടിലും എത്തും.

ഇന്ന് ഉച്ചയ്ക്ക് മുതല്‍ 12 മണിക്കൂര്‍ നേരത്തേക്ക് സ്‌കോട്ട്‌ലണ്ടില്‍ യെല്ലോ തണ്ടര്‍സ്‌റ്റോം മുന്നറിയിപ്പാണുള്ളത്. യെല്ലോ മഴ മുന്നറിയിപ്പ് ബുധനാഴ്ച മുഴുവനും, വ്യാഴാഴ്ച രാവിലെയ്ക്കുമാണ് നല്‍കിയിരിക്കുന്നത്. ഐല്‍ ഓഫ് വൈറ്റില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മണിക്കൂറുകളില്‍ 100 മില്ലിമീറ്റര്‍ മഴയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.

കഴിഞ്ഞദിവസം ലണ്ടനിലെ ആശുപത്രികളും, ട്യൂബ് സ്റ്റേഷനുമാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം അറിഞ്ഞതെങ്കില്‍ ഇത് വരുംദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് ഉള്ളത്. മിഡ്‌ലാന്‍ഡ്‌സിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും ബുധനാഴ്ച രാവിലെ വരെയാണ് യെല്ലോ സ്‌റ്റോം മുന്നറിയിപ്പ്.

വരുന്ന ആഴ്ചകളിലും കാലാവസ്ഥ മെച്ചപ്പെടുമെന്ന സൂചനയില്ലെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ആഗസ്റ്റ് പകുതിവരെ മഴ തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

 • യുകെയില്‍ പാമ്പുകള്‍ കാലിയായി; പെട്രോളിനും ഡീസലിനുമായി നെട്ടോട്ടം
 • ഭക്ഷ്യ, ഇന്ധന വിതരണം താറുമാറായി; 5000 വിദേശ ഡ്രൈവര്‍മാരെ ഇറക്കാന്‍ ബോറിസ്
 • സബീനക്കു കണ്ണീരോടെ യാത്രാമൊഴി; മറ്റൊരു നിരപരാധിയെ കൂടി നഷ്ടമായെന്ന് കെയ്റ്റ്
 • ബ്രിട്ടനില്‍ കെയര്‍ , ഷെഫ്, സെയില്‍സ് അസിസ്റ്റന്റ്, ഡ്രൈവര്‍ ജോലിക്കായി പതിനായിരക്കണക്കിന് ഒഴിവുകള്‍
 • എന്‍എച്ച്എസില്‍ കോവിഡ് അഡ്മിഷനുകള്‍ കുറഞ്ഞെങ്കിലും രോഗികളും മരണവും കൂടി
 • ലണ്ടനില്‍ യുവ അധ്യാപിക സബീനയുടെ കൊല; 38 കാരന്‍ അറസ്റ്റില്‍
 • ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തരമായി ബ്രിട്ടന്‍ വിസ മാറ്റങ്ങള്‍ പരിഗണിക്കുന്നു; മലയാളി കര്‍ഷകര്‍ക്കും സുവര്‍ണ്ണാവസരം
 • യുകെയില്‍ ലോറി ഡ്രൈവര്‍ ക്ഷാമം രൂക്ഷം: ബിപി പെട്രോള്‍ സ്റ്റേഷനുകള്‍ അടയ്ക്കുന്നു
 • യുകെയിലെ കോവിഡ് കേസുകള്‍ 7.5 മില്ല്യണ്‍ പിന്നിട്ടു; പുതുതായി 34,460 കേസുകളും 166 മരണങ്ങളും
 • കോവിഡ് വൈറസ് ദുര്‍ബലമായി; ഇനി ജലദോഷം പോലെ വന്നുപോകുമെന്ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway