യു.കെ.വാര്‍ത്തകള്‍

പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെ; ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍

യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടരെ ആറാം ദിവസവും കുറയുകയും പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷത്തിനു താഴെയായിട്ടും ആശ്വസിക്കാറായില്ലെന്ന് വിദഗ്ധര്‍. ഇന്നലെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് 24,950 പുതിയ കോവിഡ് കേസുകളാണ്. ഒരാഴ്ച മുമ്പ് 39,950 കേസുകള്‍ രേഖപ്പെടുത്തിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 15,000 കേസുകളുടെ കുറവാണുണ്ടായിരിക്കുന്നത്. 14 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

നവംബറിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ ആറ് ദിവസമായി കേസുകള്‍ കുറയുന്നത്. എന്നാല്‍ ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് ഇമ്യൂണോളജിസ്റ്റായ പ്രഫ. പീറ്റര്‍ ഓപ്പണ്‍ഷാ പറയുന്നത്. ദൈനംദിന കേസുകളില്‍ തുടര്‍ച്ചയായി കുറവുണ്ടാകുന്നത് സന്തോഷമേകുന്നുവെങ്കിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലുള്ള കാലതാമസമാണ് ദൈനംദിന കേസുകള്‍ താഴുന്നതിന് പ്രധാന കാരണമെന്നും ബിബിസി റേഡിയോയുടെ 4 പിഎം പ്രോഗ്രാമില്‍ പങ്കെടുത്ത് കൊണ്ട് പ്രഫ. പീറ്റര്‍ എടുത്ത് കാട്ടുന്നു.

കോവിഡ് കേസുകളുടെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്ന ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് കണക്കുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതിനാല്‍ നിലവില്‍ കേസുകള്‍ തുടര്‍ച്ചയായി കുറഞ്ഞതില്‍ അമിത പ്രതീക്ഷ ആരും പുലര്‍ത്തേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ജൂലൈ 19ന് ശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ കൂടി എടുത്ത് മാറ്റിയതിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുമെന്നാണ് മറ്റ് ചില എക്‌സ്പര്‍ട്ടുകളും നേരത്തെ മുന്നറിയിപ്പേകിയിരുന്നത്. ഓട്ടം സീസണില്‍ കൊവിഡ് കേസുകള്‍ ദിവസേന ഒരു ലക്ഷത്തിലേക്ക് കുതിക്കുമെന്നാണ് സര്‍ക്കാരും, ശാസ്ത്രീയ ഉപദേശകരും പറഞ്ഞിരിക്കുന്നത്. ഇത് രണ്ട് ലക്ഷം വരെ എത്താമെന്നാണ് മുന്‍ സേജ് അംഗം നീല്‍ ഫെര്‍ഗൂസണ്‍ പറഞ്ഞത്.

ദൈനംദിന കോവിഡ് കേസുകള്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി കുറയുന്നത് പ്രചോദനകരമാണെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യം ഇപ്പോഴും കോവിഡ് പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.

 • യുകെയില്‍ പാമ്പുകള്‍ കാലിയായി; പെട്രോളിനും ഡീസലിനുമായി നെട്ടോട്ടം
 • ഭക്ഷ്യ, ഇന്ധന വിതരണം താറുമാറായി; 5000 വിദേശ ഡ്രൈവര്‍മാരെ ഇറക്കാന്‍ ബോറിസ്
 • സബീനക്കു കണ്ണീരോടെ യാത്രാമൊഴി; മറ്റൊരു നിരപരാധിയെ കൂടി നഷ്ടമായെന്ന് കെയ്റ്റ്
 • ബ്രിട്ടനില്‍ കെയര്‍ , ഷെഫ്, സെയില്‍സ് അസിസ്റ്റന്റ്, ഡ്രൈവര്‍ ജോലിക്കായി പതിനായിരക്കണക്കിന് ഒഴിവുകള്‍
 • എന്‍എച്ച്എസില്‍ കോവിഡ് അഡ്മിഷനുകള്‍ കുറഞ്ഞെങ്കിലും രോഗികളും മരണവും കൂടി
 • ലണ്ടനില്‍ യുവ അധ്യാപിക സബീനയുടെ കൊല; 38 കാരന്‍ അറസ്റ്റില്‍
 • ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തരമായി ബ്രിട്ടന്‍ വിസ മാറ്റങ്ങള്‍ പരിഗണിക്കുന്നു; മലയാളി കര്‍ഷകര്‍ക്കും സുവര്‍ണ്ണാവസരം
 • യുകെയില്‍ ലോറി ഡ്രൈവര്‍ ക്ഷാമം രൂക്ഷം: ബിപി പെട്രോള്‍ സ്റ്റേഷനുകള്‍ അടയ്ക്കുന്നു
 • യുകെയിലെ കോവിഡ് കേസുകള്‍ 7.5 മില്ല്യണ്‍ പിന്നിട്ടു; പുതുതായി 34,460 കേസുകളും 166 മരണങ്ങളും
 • കോവിഡ് വൈറസ് ദുര്‍ബലമായി; ഇനി ജലദോഷം പോലെ വന്നുപോകുമെന്ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway