നാട്ടുവാര്‍ത്തകള്‍

5കുട്ടികളില്‍ കൂടിയാല്‍ ആനുകൂല്യം: പ്രഖ്യാപനത്തില്‍ ഉറച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കൂടുതല്‍ കുട്ടികളുണ്ടാകുന്നതിനു പ്രോത്സാഹനമായി സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സീറോ മലബാര്‍ പാലാ രൂപതയുടെ തീരുമാനം ഉറച്ചതെന്ന് മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തീരുമാനം ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചാനലുകളോട് പ്രതികരിച്ചു.

നൂറുശതമാനവും ഞാന്‍ പറഞ്ഞ കാര്യമാണത്. ക്രിസ്ത്യന്‍ തത്വത്തിന്റെ പേരില്‍ പറയുന്ന കാര്യമാണിത്. അതേ ഉദ്ദേശിച്ചിട്ടുള്ളൂ. അതില്‍ ഞാന്‍ സര്‍ക്കുലര്‍ ഇറക്കും. ഞാന്‍ പറഞ്ഞത് തന്നെയാണ്. അണുവിട അതില്‍നിന്ന് ഞാന്‍ പിറകോട്ട് പോവില്ല. എന്റെ സ്റ്റാന്‍ഡ് ആണിത്'- ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നത് സംബന്ധിച്ച് വിശദമാക്കു മെന്നും അദ്ദേഹം പറഞ്ഞു.

2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നാണ് രൂപതയുടെ പ്രധാന പ്രഖ്യാപനം. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം, ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലായിലെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കും എന്നിങ്ങനെയാണ് കുടുംബവര്‍ഷം 2021-ന്റെ ലഘുലേഖയില്‍ പറഞ്ഞിരിക്കുന്നത്.

പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021 ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പറയുന്നു. ഇന്നലെ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഇക്കാര്യം പ്രഖ്യാപിച്ചത്.

  • ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കണമെന്ന വ്യവസ്ഥയില്‍ പീഡനക്കേസ് പ്രതിക്ക് ജാമ്യം!
  • കോവിഷീല്‍ഡ്‌: യുകെയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജനനതീയതിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും
  • പ്രധാനമന്ത്രിക്ക് ജുഡീഷ്യറിയില്‍ എന്ത് കാര്യം; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി
  • പുന:സംഘടന; രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നു സുധീരന്‍ രാജിവച്ചു
  • നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദം: പാല ബിഷപ്പ്‌ പറഞ്ഞത് സഭയുടെ ആശങ്ക; ഉറച്ച പിന്തുണയുമായി രൂപതകള്‍
  • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ കഴുത്തറത്തു യുവാവ്; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍
  • ഡല്‍ഹി കോടതിയില്‍ ഗുണ്ടാസംഘങ്ങളുടെ വെടിവെപ്പ്; ഗുണ്ടാത്തലവനടക്കം 4 മരണം
  • വിവാഹം മുടക്കാന്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍
  • അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ; കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്
  • എന്ത് വില കൊടുത്തും സിദ്ദു മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത് തടയുമെന്ന് അമരീന്ദര്‍ സിംഗ്
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway