ചരമം

തിരുവനന്തപുരത്ത് ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു; ഭാര്യ കസ്റ്റഡിയില്‍

തിരുവനന്തപുരം അമ്പൂരിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റുമരിച്ചു. കണ്ടംതിട്ട സ്വദേശി സെല്‍വമുത്തു(52)വിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയിലും കഴുത്തിലും വെട്ടേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതശരീരം.

സംഭവവുമായി ബന്ധപ്പെട്ട് ഗൃഹനാഥന്റെ ഭാര്യയെ നെയ്യാര്‍ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യല്‍ തുടരുകയാണ്. നാട്ടുകാരാണ് കൊലപാതക വിവരം ആദ്യം അറിയുന്നത്. സംശയാസ്പദമായ രീതിയില്‍ കൊല്ലപ്പട്ടയാളുടെ ഭാര്യയെ ആയുധങ്ങളുമായി കണ്ടെത്തിയതിനെതുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പറയുന്നത്.

കൊല്ലപ്പെട്ട സെല്‍വമുത്തുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

  • കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; ഭാര്യ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍
  • കോന്നിയില്‍ അയല്‍വാസിയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച നിലയില്‍
  • മാഞ്ചസ്റ്ററിലെ ഫിലോമിനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ; സംസ്‌കാരം ശനിയാഴ്ച
  • ഹാലിഫാക്‌സില്‍ മണിമല സ്വദേശി അന്തരിച്ചു; ആദരാഞ്ജലികളുമായി യുകെ മലയാളി സമൂഹം
  • ജോബി തോമസിന്റെ സംസ്‌കാര ചടങ്ങ് ഇന്ന്
  • പൂന്തുറ സിറാജ് അന്തരിച്ചു
  • ചേര്‍ത്തലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ ജഡം കായലില്‍
  • നാട്ടില്‍ ചികിത്സയ്‌ക്കെത്തിയ യുകെ മലയാളി സിറിയക് അഗസ്റ്റിന്‍ അന്തരിച്ചു
  • തീപിടിച്ച വാനിനുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway