സ്പിരിച്വല്‍

ബോള്‍ട്ടണ്‍ സെന്റ്. ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍

ബോള്‍ട്ടണ്‍ സെന്റ്. ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാളിന് കൊടിയേറി. ബോള്‍ട്ടണ്‍, റോച്ച്‌ഡെയില്‍, ബറി തുടങ്ങിയ സ്ഥലങ്ങളിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്ക് വേണ്ടി രൂപീകൃതമായിരിക്കുന്ന സെന്റ്. ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍ ബോള്‍ട്ടണിലെ ഔവ്വര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

സെപ്റ്റംബര്‍ 10 വെള്ളി വൈകുന്നേരം 6.20 ന് മിഷന്‍ ഡയറക്ടര്‍ ഫാ. ഡാനി മൊളോപറമ്പില്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി കൊടിയേറ്റുകയും പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം പള്ളിയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. 6.30 ന് ആഘോഷമായ ദിവ്യബലിയും അതിനെ തുടര്‍ന്ന് ലദീഞ്ഞും പ്രസുദേന്തി വാഴ്ചയും നടന്നു.

തിരുന്നാള്‍ രണ്ടാം ദിവസമായ ഇന്ന് (ശനി) വൈകുന്നേരം 6.30 ന് ഫാ. ഡേവിഡ് ചിനെറിയുടെ (വികാരി, ഔവ്വര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ചര്‍ച്ച്, ബോള്‍ട്ടണ്‍) മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി (ഇംഗ്‌ളീഷ് ) അര്‍പ്പിക്കുന്നതാണ്.

പ്രധാന തിരുന്നാള്‍ ദിനമായ നാളെ (ഞായര്‍) രാവിലെ 11 ന് ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് വചന സന്ദേശം. റവ. ഡോ. ജോണ്‍ പുളിന്താനത്ത് (ഡയറക്ടര്‍, വി. എവുപ്രാസ്യ മിഷന്‍, സാല്‍ഫോര്‍ഡ്) തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികനായിരിക്കും. ആഘോഷമായ ദിവ്യബലിയെ തുടര്‍ന്ന് ലദീഞ്ഞ്, പരിശുദ്ധ ജനനിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.

പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച ദേവാലയത്തില്‍ കഴുന്ന്, മുടി എന്നീ നേര്‍ച്ചകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കുനതാണ്. തുടര്‍ന്ന് സ്‌നേഹവിരുന്നോട് കൂടി തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍ വിശ്വാസികള്‍ക്കേവര്‍ക്കും അനുഗ്രഹദായകമായി തീര്‍ക്കുവാനുള്ള ഒരുക്കങ്ങളിലാണ് കൈക്കാരന്‍മാരായ ഷോജി തോമസ്, ഷാജി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളിക്കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും.

തിരുന്നാളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിപ്പാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഫാ. ഡാനി മൊളോപറമ്പില്‍ അറിയിച്ചു.

 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 • സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
 • എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഒക്ടോബര്‍ 2 ന്
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സി. എസ്. എസ്. എ. യുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി
 • സൗത്താംപ്ടണ്‍ സെന്റ് തോമസ് മിഷനില്‍ പ്രഥമ കാരുണ്യ നിറവില്‍ 27 മാലാഖ കുരുന്നുകള്‍
 • ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് തിരുനാളിന് കൊടിയേറി
 • സാല്‍ഫോര്‍ഡ് വിശുദ്ധ എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ വീണ്ടും ബെഥേലിലേക്ക്
 • സെപ്റ്റംബര്‍ മാസ രണ്ടാം കണ്‍വെന്‍ഷനായി ബര്‍മിങ്ഹാം ബെഥേല്‍ സെന്റര്‍ ഒരുങ്ങുന്നു
 • ഗ്രേറ്റ്ബിട്ടന്‍ രൂപതയില്‍ ദൈവവിളി തിരിച്ചറിയല്‍ പ്രോഗ്രാമും ദൈവവിളി പ്രാര്‍ത്ഥനാചരണവും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway