നാട്ടുവാര്‍ത്തകള്‍

ചില മന്ത്രിമാര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല; പൊതുപരിപാടിക്കിടെ വിമര്‍ശനവുമായി യു പ്രതിഭ എം.എല്‍.എ

കൊച്ചി: മന്ത്രിമാര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തതിനെ കുറിച്ച് പൊതുവേദിയില്‍ വിമര്‍ശനവുമായി സിപിഎമ്മിന്റെ യു. പ്രതിഭ എം.എല്‍.എ. വ്യക്തിപരമായ കാര്യം പറയാനല്ല ഫോണ്‍ വിളിക്കുന്നതെന്നും തിരിച്ചുവിളിക്കുന്ന മന്ത്രിമാര്‍ കുറവാണെന്നും യു. പ്രതിഭ പറഞ്ഞു.

എന്നാല്‍ വി.ശിവന്‍കുട്ടി അങ്ങനെയല്ലെന്നും മന്ത്രിയെ വേദിയിലിരുത്തി യു.പ്രതിഭ പറഞ്ഞു. കായംകുളത്ത് പൊതു പരിപാടിയിലായിരുന്നു പ്രതിഭയുടെ വിമര്‍ശനം. പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്നായിരുന്നു പ്രതിഭ പറഞ്ഞത്. എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്.

എന്നാല്‍ മറ്റൊരുമന്ത്രിയുണ്ട് പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം. എന്നാല്‍ ഫോണ്‍ എടുക്കാത്ത മന്ത്രി ആരാണെന്ന് എം.എല്‍.എ പ്രസംഗത്തില്‍ പറഞ്ഞില്ല. പൊതുചടങ്ങിനിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.

എം.എല്‍.എയുടെ വാക്കുകള്‍

'തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. കാരണം അവര്‍ അത്രയും തിരക്കുള്ളവരാണ്. അതൊക്കെ ആലോചിച്ചിട്ട് തന്നെയാണ് വിളിക്കാറ്. പക്ഷേ ശിവന്‍കുട്ടി സര്‍ നമ്മുടെ ഒറ്റ കോളില്‍ തന്നെ ഫോണെടുക്കും. അല്ലെങ്കില്‍ അദ്ദേഹം തിരിച്ചുവിളിക്കും.

നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍ ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്.

ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ ഞങ്ങളുടെ വിഷമം എന്ന് പറയുന്നത്, അപൂര്‍വമായി മാത്രമാണ് മന്ത്രിമാരെ വിളിക്കുന്നത്. അപ്പോള്‍ പോലും ഫോണ്‍ എടുക്കാറില്ല,' പ്രതിഭ പറഞ്ഞു.

 • ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കണമെന്ന വ്യവസ്ഥയില്‍ പീഡനക്കേസ് പ്രതിക്ക് ജാമ്യം!
 • കോവിഷീല്‍ഡ്‌: യുകെയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജനനതീയതിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും
 • പ്രധാനമന്ത്രിക്ക് ജുഡീഷ്യറിയില്‍ എന്ത് കാര്യം; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി
 • പുന:സംഘടന; രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നു സുധീരന്‍ രാജിവച്ചു
 • നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദം: പാല ബിഷപ്പ്‌ പറഞ്ഞത് സഭയുടെ ആശങ്ക; ഉറച്ച പിന്തുണയുമായി രൂപതകള്‍
 • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ കഴുത്തറത്തു യുവാവ്; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍
 • ഡല്‍ഹി കോടതിയില്‍ ഗുണ്ടാസംഘങ്ങളുടെ വെടിവെപ്പ്; ഗുണ്ടാത്തലവനടക്കം 4 മരണം
 • വിവാഹം മുടക്കാന്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍
 • അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ; കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്
 • എന്ത് വില കൊടുത്തും സിദ്ദു മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത് തടയുമെന്ന് അമരീന്ദര്‍ സിംഗ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway