നാട്ടുവാര്‍ത്തകള്‍

കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയ അനില്‍ കുമാര്‍ മണിക്കൂറുകള്‍ക്കകം സിപിഎമ്മില്‍; എകെജി സെന്ററില്‍ ചുമന്ന ഷാളണിച്ച് സ്വീകരണം


തിരുവനന്തപുരം: ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലുണ്ടായ എതിര്‍പ്പില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ മണിക്കൂറുകള്‍ക്കകം സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുന്നതായി വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെ എകെജി സെന്ററിലെത്തി സിപിഎം അംഗത്വം സ്വീകരിക്കുകയായിരുന്നു.

കെപിസിസി പ്രസിഡന്റ് കെ..സുധാകരനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയ ശേഷമായിരുന്നു അനില്‍ കുമാറിന്റെ രാജി പ്രഖ്യാപനം. എകെജി സെന്ററില്‍ എത്തിയ അനില്‍കുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു. ചുമന്ന് ഷാള്‍ അണിയച്ചായിരുന്നു സ്വീകരിച്ചത്. കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഉരുള്‍പ്പൊട്ടലാണെന്നും പാര്‍ട്ടിയില്‍ അണികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. അനില്‍കുമാറിന് നല്‍കേണ്ട പദവിയില്‍ സിപിഎം പിന്നീട് തീരുമാനമെടുക്കും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി തുടങ്ങി മുതിര്‍ന്ന നേതാക്കളും അനില്‍കുമാറിനെ സ്വീകരിക്കാന്‍ എകെജി സെന്ററില്‍ എത്തിയിരുന്നു. നേരത്തെ കെപിസിസി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.എസ്. പ്രശാന്തിനും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി എമ്മില്‍ ചേര്‍ന്നിരുന്നു. ഇന്ന് അനില്‍കുമാറിനൊപ്പം എകെജി സെന്ററിലേക്ക് പോകാന്‍ പ്രശാന്തും ഉണ്ടായിരുന്നു.

പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അനില്‍ കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ കെപിസിസി അനിലിനെ സസ്‌പെന്‍ഡ് ചെയ്യുകയും വിശദീകരണവും തേടി. ഇതിന് അനില്‍കുമാര്‍ മറുപടി നല്‍കിയെങ്കിലും നേതൃത്വം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രാജി.

കോണ്‍ഗ്രസിന്റെ നേതാക്കളായ രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും പരസ്യമായി തെറി വിളിക്കുന്ന ഒരാളെ കെഎസ് ബ്രിഗേഡെന്ന് ആദരിക്കുന്ന ആളാണ് കെ സുധാകരന്‍. അത്തരമൊരാള്‍ക്ക് തന്നോട് അച്ചടക്കത്തേക്കുറിച്ച് പറയന്‍ എന്ത് യോഗ്യതയാണെന്നും രാജി പ്രഖ്യാപന വേളയില്‍ അനില്‍ കുമാര്‍ ചോദിച്ചു. കൂലിക്ക് ആളെ വച്ച് മാന്യമാരെ അപമാനിക്കാന്‍ നേതൃത്വം നല്‍കുന്ന വ്യക്തിയാണ് കെ സുധാകരന്‍. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തതെന്നും അനില്‍ കുമാര്‍ വിമര്‍ശിച്ചു.

അതേസമയം അനില്‍കുമാറിന് നിരാശാ ബോധമെന്നും ഗുരുതരമായ അച്ചടക്കലംഘനമാണ് ഉണ്ടായതെന്നും കെ. സുധാകരന്‍ മറുപടി നല്‍കി. അനില്‍കുമാര് നല്‍കിയ വിശദീകരണം തൃപ്തികരമല്ല. നിരുത്തരവാദപരമായ മറുപടിയാണ് നല്‍കിയത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 • ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കണമെന്ന വ്യവസ്ഥയില്‍ പീഡനക്കേസ് പ്രതിക്ക് ജാമ്യം!
 • കോവിഷീല്‍ഡ്‌: യുകെയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജനനതീയതിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും
 • പ്രധാനമന്ത്രിക്ക് ജുഡീഷ്യറിയില്‍ എന്ത് കാര്യം; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി
 • പുന:സംഘടന; രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നു സുധീരന്‍ രാജിവച്ചു
 • നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദം: പാല ബിഷപ്പ്‌ പറഞ്ഞത് സഭയുടെ ആശങ്ക; ഉറച്ച പിന്തുണയുമായി രൂപതകള്‍
 • പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ കഴുത്തറത്തു യുവാവ്; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍
 • ഡല്‍ഹി കോടതിയില്‍ ഗുണ്ടാസംഘങ്ങളുടെ വെടിവെപ്പ്; ഗുണ്ടാത്തലവനടക്കം 4 മരണം
 • വിവാഹം മുടക്കാന്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍
 • അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ; കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്
 • എന്ത് വില കൊടുത്തും സിദ്ദു മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത് തടയുമെന്ന് അമരീന്ദര്‍ സിംഗ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway