Don't Miss

അനില്‍കുമാറുമാര്‍ സിപിഎമ്മിലെത്തുമ്പോള്‍ കമ്യൂണിസ്റ്റ് തീപ്പൊരി കോണ്‍ഗ്രസിലേക്ക്

പാര്‍ട്ടിയിലെ അടക്കം അധികാരസ്ഥാനം കിട്ടില്ലെന്ന സ്ഥിതിയില്‍ കേരളത്തിലെ നേതാക്കളടക്കം സിപിഎമ്മിലേയ്ക്കും ബിജെപിയിലേയ്ക്കും ചേക്കേറുന്ന തിരക്കിലാണ്. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ നേതാക്കള്‍ നേരെ ചെന്ന് കയറിയത് എകെജി സെന്ററിലേക്കാണ്. തങ്ങള്‍ ഇതുവരെ എതിര്‍ത്ത പാര്‍ട്ടിയെയും നയങ്ങളെയും യാതൊരു ഉളുപ്പുമില്ലാതെ വാരിപ്പുണരുകയാണ് ഇവര്‍. ഏറ്റവും ഒടുവിലായി നാലുപതിറ്റാണ്ടിന്റെ കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെട്ട കെ പി അനില്‍കുമാര്‍ മിനിട്ടുകള്‍ക്കകം സഖാവായി മാറുന്ന കാഴ്ചയും കണ്ടു. സ്ഥാനമാനം എന്ന എല്ലിന്‍കഷണം ആണ് ഇവിടെയൊക്കെ മുഖ്യം.

എന്നാല്‍ അനില്‍കുമാറുമാര്‍ ഒരുവശത്തു നിന്ന് പോകുമ്പോള്‍ മറുവശത്തു നിന്നും കമ്യൂണിസ്റ്റ് തീപ്പൊരി നേതാവ് കോണ്‍ഗ്രസിലേക്ക് എത്താനൊരുങ്ങുകയാണ് എന്ന സവിശേഷതയും ഉണ്ട്. സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. കനയ്യകുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തിയതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. കനയ്യകുമാര്‍ ഉടന്‍ തന്നെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുമാനം വരും ദിവസങ്ങളില്‍ തന്നെ ഉണ്ടാവുമെന്നാണ് വിവരം. കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പാര്‍ട്ടി ഉന്നതതലത്തില്‍ ഗൗരവമായി പരിഗണിക്കുന്നു.

ആള്‍ക്കൂട്ടത്തെ അകര്‍ഷിക്കുന്ന മികച്ച നേതാക്കളുടെ ദൗര്‍ലഭ്യം ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന സാഹചര്യത്തിലാണ് കനയ്യകുമാറുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. കനയ്യകുമാര്‍ പാര്‍ട്ടിയിലെത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മികച്ച പ്രാസംഗികനും ഒന്നാം മോദി സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ച ആളുമായ കനയ്യ എന്തുകൊണ്ട് കമ്യൂണിസ്റ്റ് പാളയം വിടുന്നു എന്നതും ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ദേശീയ തലത്തില്‍ ബിജെപിയെ മുഖ്യമായും നേരിടാന്‍ ഇപ്പോഴും കോണ്‍ഗ്രസേ ഉള്ളൂവെന്ന് യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍.

  • ആക്രമണത്തിന് മുന്‍പ് ഇറാനു മുകളിലൂടെ രണ്ട് ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍!
  • സൈബര്‍ ഹണി ട്രാപ്പ്: ഇരകളുടെ വിവരങ്ങള്‍ പുറത്തായത് ടോറി എംപിയില്‍ നിന്ന്
  • സീറ്റ് കിട്ടിയില്ല; എംഡിഎംകെ എംപി കീടനാശിനി ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയില്‍
  • 'ചിറ്റപ്പന്‍' വേറെ ലെവലാണ്
  • പിസി ജോര്‍ജിനെ തഴഞ്ഞുള്ള ബിജെപിയുടെ രാഷ്ട്രീയം
  • സിദ്ധാര്‍ത്ഥിനെ അവര്‍ വേട്ടയാടി കൊന്നു
  • ലണ്ടനില്‍ നിന്ന് സൂപ്പര്‍ സോണിക് വിമാനങ്ങള്‍!
  • സിനിമയിലൂടെ ശ്രീരാമനെ നിന്ദിച്ചെന്ന്; നയന്‍താരയ്ക്കെതിരെ പൊലീസ് കേസ്
  • യുവതലമുറ കൂട്ടത്തോടെ കടല്‍കടക്കുന്നു; കേരളത്തില്‍ 'പ്രേതഗ്രാമങ്ങള്‍' കൂടുന്നു
  • ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions