സിനിമ

ബോക്‌സിങ് റിങ്ങില്‍ കഠിന പരിശീലനവുമായി മോഹന്‍ലാല്‍

ബോക്സിങ്ങ് പരിശീലനത്തിനിടെയുള്ള ചിത്രം പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍.
പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലേക്കുള്ള ബോക്സിങ്ങ് പരിശീലനത്തിലാണ് മോഹന്‍ലാല്‍ എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ബോക്‌സിങ് പരിശീലനത്തിലിരിക്കുന്ന ലാലിന്റെ മറ്റൊരു ചിത്രവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ ഫോട്ടോ വൈറലാവുകയും ചെയ്തു.

നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12th മാന്റെ ചിത്രീകരണത്തിലാണ് താരം. ഷൂട്ടിങ്ങിനിടെ ലഭിക്കുന്ന ഇടവേളയിലാണ് താരം ബോക്‌സിങ് പ്രാക്ടീസ് ചെയ്യുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടുക്കിയില്‍ നടക്കുന്ന 12th മാന്റെ ഷൂട്ടിങ്ങില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്. മോഹന്‍ലാല്‍ ഷൂട്ടിങ്ങിനെത്തിയ വിവരം അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു.

ആഗസ്റ്റ് 17നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ലാല്‍ 12th മാന്‍ ലൊക്കേഷനില്‍ എത്തിയത്.

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12th മാന്‍. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്.

കെ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, ചന്ദു നാഥ്, രാഹുല്‍ മാധവ്, നന്ദു, അനുശ്രി, അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, നമിതാ പ്രമോദ്, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

 • 17 ദിവസം കൊണ്ട് മോഹന്‍ലാല്‍- ഷാജി കൈലാസ് സിനിമ 'എലോണ്‍' പാക്കപ്പായി
 • തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്; 'ദി ക്രിമിനല്‍ ലോയര്‍', ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
 • ഋഷിരാജ് സിംഗ് സംവിധാനം പഠിക്കുന്നു; സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി
 • പുതിയ ഐപിഎല്‍ ടീമിനായി ഒരു കൈനോക്കാന്‍ രണ്‍വീറും ദീപികയും
 • ചര്‍ച്ച വിജയം; സംസ്ഥാനത്ത് തീയേറ്ററുകള്‍ 25ന് തന്നെ തുറക്കും
 • 'ഗായത്രി ഉണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം': നടന്‍ മനോജ് കുമാര്‍
 • കാത്തിരുന്നു മടുത്തു, മരക്കാര്‍ ഒ.ടി.ടി റിലീസിന്?; ആമസോണ്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഒടുവില്‍ ജയിലിലെത്തി
 • ഒന്നിനും ഉത്തരം കിട്ടാതെ വന്നപ്പോഴാണ് ജീസസ് വരുന്നത്, വേര്‍പിരിയാന്‍ ഇരുന്ന ഞങ്ങള്‍ വീണ്ടും വിവാഹിതരായി: മോഹിനി
 • ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസുമായി ശില്‍പ ഷെട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway