സിനിമ

കേരളത്തില്‍ തിയേറ്റല്‍ തുറക്കാന്‍ അനുകൂല സാഹചര്യം; ഉടന്‍ തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍


കേരളത്തില്‍ തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നതിന് സാഹചര്യം അനുകൂലമാണെന്നും തീരുമാനം പരിഗണനയിലുണ്ടെന്നും മന്ത്രി സജി ചെറിയാന്‍. തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം അടുത്തഘട്ടത്തില്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

'തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത ഘട്ടത്തിലാണ് പരിശോധിക്കുക. ടിപിആര്‍ കുറഞ്ഞു കൊണ്ടിരിക്കുന്നത് ആശ്വസകരമാണ്. എത്രയും വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകും'- മന്ത്രി പറഞ്ഞു.

പ്രതീക്ഷ നല്‍കുന്ന പ്രസ്താവനയാണ് മന്ത്രിയുടേതെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ടിപിആര്‍ 10 ശതമാനത്തില്‍ താഴെ എത്തിയാല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന ഉറപ്പ് നേരത്തെ സിനിമാ സംഘടനകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. പൂജ അവധിയോട് അനുബന്ധിച്ച് തിയേറ്ററുകള്‍ തുറക്കാമെന്ന ഉറപ്പാണ് മുന്‍പ് നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ആദ്യ ഘട്ടത്തില്‍ 50 ശതമാനം സീറ്റിംഗ് പ്രകാരമായിരിക്കും തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. രാത്രി നിയന്ത്രണങ്ങള്‍ നീക്കിയതോടെ നാല് ഷോകള്‍ നടത്താനും അനുമതി നല്‍കിയേക്കും.

 • 17 ദിവസം കൊണ്ട് മോഹന്‍ലാല്‍- ഷാജി കൈലാസ് സിനിമ 'എലോണ്‍' പാക്കപ്പായി
 • തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്; 'ദി ക്രിമിനല്‍ ലോയര്‍', ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
 • ഋഷിരാജ് സിംഗ് സംവിധാനം പഠിക്കുന്നു; സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി
 • പുതിയ ഐപിഎല്‍ ടീമിനായി ഒരു കൈനോക്കാന്‍ രണ്‍വീറും ദീപികയും
 • ചര്‍ച്ച വിജയം; സംസ്ഥാനത്ത് തീയേറ്ററുകള്‍ 25ന് തന്നെ തുറക്കും
 • 'ഗായത്രി ഉണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം': നടന്‍ മനോജ് കുമാര്‍
 • കാത്തിരുന്നു മടുത്തു, മരക്കാര്‍ ഒ.ടി.ടി റിലീസിന്?; ആമസോണ്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഒടുവില്‍ ജയിലിലെത്തി
 • ഒന്നിനും ഉത്തരം കിട്ടാതെ വന്നപ്പോഴാണ് ജീസസ് വരുന്നത്, വേര്‍പിരിയാന്‍ ഇരുന്ന ഞങ്ങള്‍ വീണ്ടും വിവാഹിതരായി: മോഹിനി
 • ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസുമായി ശില്‍പ ഷെട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway