സിനിമ

യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി നടി ആശ ശരത്തും

ലോകത്തെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് യുഎഇ നല്‍കുന്ന ഗോള്‍ഡന്‍ വിസ ലഭിച്ച മലയാളി താരങ്ങളുടെ എണ്ണം കൂടുന്നു. ഏറ്റവും ഒടുവില്‍ നടിയും നര്‍ത്തകിയുമായ ആശ ശരത്തും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി . ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ച് ആണ് നടി വിസ ഏറ്റുവാങ്ങിയത്.

'ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. കഴിഞ്ഞ 27 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നയാളാണ് ഞാന്‍. ഒരു ക്ലാസിക്കല്‍ നര്‍ത്തകി എന്ന നിലക്കും സിനിമാ നടി എന്ന നിലക്കും സംരഭക എന്ന നിലക്കും എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത് . യുഎഇക്ക് ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു.' ആശ ശരത്ത് പറഞ്ഞു.

നേരത്തെ മലയാള സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥിരാജ്, ടൊവിനൊ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ എന്നിവര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു.

 • 17 ദിവസം കൊണ്ട് മോഹന്‍ലാല്‍- ഷാജി കൈലാസ് സിനിമ 'എലോണ്‍' പാക്കപ്പായി
 • തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്; 'ദി ക്രിമിനല്‍ ലോയര്‍', ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
 • ഋഷിരാജ് സിംഗ് സംവിധാനം പഠിക്കുന്നു; സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി
 • പുതിയ ഐപിഎല്‍ ടീമിനായി ഒരു കൈനോക്കാന്‍ രണ്‍വീറും ദീപികയും
 • ചര്‍ച്ച വിജയം; സംസ്ഥാനത്ത് തീയേറ്ററുകള്‍ 25ന് തന്നെ തുറക്കും
 • 'ഗായത്രി ഉണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം': നടന്‍ മനോജ് കുമാര്‍
 • കാത്തിരുന്നു മടുത്തു, മരക്കാര്‍ ഒ.ടി.ടി റിലീസിന്?; ആമസോണ്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഒടുവില്‍ ജയിലിലെത്തി
 • ഒന്നിനും ഉത്തരം കിട്ടാതെ വന്നപ്പോഴാണ് ജീസസ് വരുന്നത്, വേര്‍പിരിയാന്‍ ഇരുന്ന ഞങ്ങള്‍ വീണ്ടും വിവാഹിതരായി: മോഹിനി
 • ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസുമായി ശില്‍പ ഷെട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway