സിനിമ

രാത്രി മുംബൈയിലെ ചുവന്ന തെരുവില്‍ ചെന്നു ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചതായി കരീന

ബോളിവുഡ് താരം കരീന കപൂറിന്റെ കരിയറിലേ ശ്രദ്ധേയ ചിത്രമാണ് 'ചമേലി'. അനന്ത് ബാലാനി, സുധീര്‍ മിശ്ര എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് കരീന എത്തിയത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ താരം ഇത്തരമൊരു വേഷം തിരഞ്ഞെടുത്തത് അന്ന് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.

ചമേലിയിലെ കഥാപാത്രത്തിന് വേണ്ടി താന്‍ എടുത്ത തയ്യാറെടുപ്പിനെക്കുറിച്ച് കരീന, ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചമേലിയായി മാറാന്‍ മുംബൈയില്‍ ചുവന്നതെരുവില്‍ വരെ പോയി ലൈംഗികതൊഴിലാളികളായ സ്ത്രീകളെ നിരീക്ഷിച്ചു പഠിച്ചുവെന്നാണ് കരീന പറയുന്നത്.

'കഥാപാത്രത്തിനായി ഞാന്‍ രാത്രിയില്‍ മുംബൈയിലെ മിക്ക റെഡ് ലൈറ്റ് പ്രദേശങ്ങളും സന്ദര്‍ശിച്ചു. എന്റെ കാറിനുള്ളിരുന്ന് ഈ ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചു. അവരുടെ പെരുമാറ്റരീതികള്‍, അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, അവര്‍ ഇടപാടുകാരുമായി എങ്ങനെ സംസാരിക്കുന്നുവെന്നൊക്കെ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു’, കരീന പറഞ്ഞു.

ചമേലിയിലെ വേഷം ആദ്യം കരീന നിരസിച്ചിരുന്നു. മാതാപിതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലായിരുന്നു താരം. ഈ കഥാപാത്രം താരത്തിന് വലിയ പ്രശംസ നേടിക്കൊടുത്തു.

 • 17 ദിവസം കൊണ്ട് മോഹന്‍ലാല്‍- ഷാജി കൈലാസ് സിനിമ 'എലോണ്‍' പാക്കപ്പായി
 • തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്; 'ദി ക്രിമിനല്‍ ലോയര്‍', ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
 • ഋഷിരാജ് സിംഗ് സംവിധാനം പഠിക്കുന്നു; സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി
 • പുതിയ ഐപിഎല്‍ ടീമിനായി ഒരു കൈനോക്കാന്‍ രണ്‍വീറും ദീപികയും
 • ചര്‍ച്ച വിജയം; സംസ്ഥാനത്ത് തീയേറ്ററുകള്‍ 25ന് തന്നെ തുറക്കും
 • 'ഗായത്രി ഉണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം': നടന്‍ മനോജ് കുമാര്‍
 • കാത്തിരുന്നു മടുത്തു, മരക്കാര്‍ ഒ.ടി.ടി റിലീസിന്?; ആമസോണ്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഒടുവില്‍ ജയിലിലെത്തി
 • ഒന്നിനും ഉത്തരം കിട്ടാതെ വന്നപ്പോഴാണ് ജീസസ് വരുന്നത്, വേര്‍പിരിയാന്‍ ഇരുന്ന ഞങ്ങള്‍ വീണ്ടും വിവാഹിതരായി: മോഹിനി
 • ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസുമായി ശില്‍പ ഷെട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway