സിനിമ

ജെയിംസ് ബോണ്ട് ഇനി ബ്രിട്ടീഷ് നേവിയില്‍ കമാന്‍ഡര്‍

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിനെ ആദരിച്ച് ബ്രിട്ടീഷ് റോയല്‍ നേവി. താരത്തിന് ബഹുമാന സൂചകമായി കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചു. ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്ഗിന് നേവിയിലേക്ക് സ്വാഗതം. പതിനഞ്ച് വര്‍ഷമായി സിനിമയില്‍, ക്രെയ്ഗിന്റെ ബോണ്ട് ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികള്‍ തകര്‍ക്കുകയാണ്. ഇതു തന്നെയാണ് നേവിയും ചെയ്യുന്നത്- റോയല്‍ നേവി അഡ്മിറല്‍ സര്‍ ആന്റണി ഡേവിഡ് റഡാക്കിന്‍ പറഞ്ഞു.

2006 ലെ കാസിനോ റൊയല്‍ മുതലാണ് ക്രെയ്ഗ് ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ഭാഗമാകുന്നത്. പിന്നീട് ക്വാണ്ടം ഓഫ് സൊളേസ്, സ്‌കൈഫാള്‍, സ്‌പെക്റ്റര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബോണ്ട് വേഷത്തിലെത്തി.

ബോണ്ട് പരമ്പരയിലെ 25-ാം ചിത്രമായ നോ ടൈം ടു ഡൈയിലാണ് ക്രെയ്ഗ് അവസാനം വേഷമിട്ടത്. ചിത്രം സെപ്തംബര്‍ 30 ന് യുകെയിലും, ഒക്ടോബര്‍ 8 ന് അമേരിക്കയിലും റിലീസ് ചെയ്യും.

  • 17 ദിവസം കൊണ്ട് മോഹന്‍ലാല്‍- ഷാജി കൈലാസ് സിനിമ 'എലോണ്‍' പാക്കപ്പായി
  • തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്; 'ദി ക്രിമിനല്‍ ലോയര്‍', ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
  • ഋഷിരാജ് സിംഗ് സംവിധാനം പഠിക്കുന്നു; സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി
  • പുതിയ ഐപിഎല്‍ ടീമിനായി ഒരു കൈനോക്കാന്‍ രണ്‍വീറും ദീപികയും
  • ചര്‍ച്ച വിജയം; സംസ്ഥാനത്ത് തീയേറ്ററുകള്‍ 25ന് തന്നെ തുറക്കും
  • 'ഗായത്രി ഉണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം': നടന്‍ മനോജ് കുമാര്‍
  • കാത്തിരുന്നു മടുത്തു, മരക്കാര്‍ ഒ.ടി.ടി റിലീസിന്?; ആമസോണ്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
  • ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഒടുവില്‍ ജയിലിലെത്തി
  • ഒന്നിനും ഉത്തരം കിട്ടാതെ വന്നപ്പോഴാണ് ജീസസ് വരുന്നത്, വേര്‍പിരിയാന്‍ ഇരുന്ന ഞങ്ങള്‍ വീണ്ടും വിവാഹിതരായി: മോഹിനി
  • ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസുമായി ശില്‍പ ഷെട്ടി
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway