സിനിമ

റിയാലിറ്റി ഷോ വേദിയില്‍ മത്സരാര്‍ഥികളുടെ കവിളില്‍ കടി; നടി ഷംന കാസിമിന് വിമര്‍ശനം

ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥികളുടെ കവിളില്‍ കടിച്ച് നടി ഷംന കാസിമിനെതിരെ വിമര്‍ശനം. മികച്ച പ്രകടനം കാഴ്ച്ചവെച്ച മത്സരാര്‍ത്ഥികളെ പ്രശംസിക്കുന്നതിനിടെയാണ് താരം വേദിയില്‍ വെച്ച് കവിളില്‍ കടിക്കുകയും ചുംബിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് രൂക്ഷ വിമര്‍ശനവുമയര്‍ന്നിരിക്കുന്നത്.

ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യന്‍സ് ' ഷോയിലെ വിധികര്‍ത്താവാണ് ഷംന. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അടുത്ത് വിളിച്ചാണ് മുഖത്ത് കടിച്ചതും ചുംബിച്ചതും. പൊതുവേദിയില്‍ താരത്തിന്റെ പെരുമാറ്റം കടന്നുപോയെന്നാണ് വിമര്‍ശകര്‍ താരത്തിനെതിരെ ഉന്നയിക്കുന്നത്.

ഷോയുടെ റേറ്റിങ് കൂട്ടാന്‍ വേണ്ടിയുള്ള തന്ത്രമാണിതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതെസമയം താരത്തെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതാദ്യമായല്ല ഷംന ഇങ്ങനെയൊരു സ്‌നേഹ പ്രകടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ റിയാലിറ്റിഷോയില്‍ നടി സമാനമായ രീതിയില്‍ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു.

 • 17 ദിവസം കൊണ്ട് മോഹന്‍ലാല്‍- ഷാജി കൈലാസ് സിനിമ 'എലോണ്‍' പാക്കപ്പായി
 • തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്; 'ദി ക്രിമിനല്‍ ലോയര്‍', ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
 • ഋഷിരാജ് സിംഗ് സംവിധാനം പഠിക്കുന്നു; സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി
 • പുതിയ ഐപിഎല്‍ ടീമിനായി ഒരു കൈനോക്കാന്‍ രണ്‍വീറും ദീപികയും
 • ചര്‍ച്ച വിജയം; സംസ്ഥാനത്ത് തീയേറ്ററുകള്‍ 25ന് തന്നെ തുറക്കും
 • 'ഗായത്രി ഉണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം': നടന്‍ മനോജ് കുമാര്‍
 • കാത്തിരുന്നു മടുത്തു, മരക്കാര്‍ ഒ.ടി.ടി റിലീസിന്?; ആമസോണ്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഒടുവില്‍ ജയിലിലെത്തി
 • ഒന്നിനും ഉത്തരം കിട്ടാതെ വന്നപ്പോഴാണ് ജീസസ് വരുന്നത്, വേര്‍പിരിയാന്‍ ഇരുന്ന ഞങ്ങള്‍ വീണ്ടും വിവാഹിതരായി: മോഹിനി
 • ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസുമായി ശില്‍പ ഷെട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway