യു.കെ.വാര്‍ത്തകള്‍

സബീനക്കു കണ്ണീരോടെ യാത്രാമൊഴി; മറ്റൊരു നിരപരാധിയെ കൂടി നഷ്ടമായെന്ന് കെയ്റ്റ്

ലണ്ടനിലെ തെരുവില്‍ കൊല്ലപ്പെട്ട അധ്യാപിക സബീനക്കു കണ്ണീരോടെ യാത്രാമൊഴിയേകി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും. സബീനയെ ആദരിക്കാനായി താല്‍ക്കാലികമായി ഒരുക്കിയ സ്റ്റേജില്‍ ഡസന്‍ കണക്കിന് മെഴുകുതിരികള്‍ കത്തിക്കുകയും, പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു. വിജിലില്‍ ചേര്‍ന്ന് കൊണ്ട് പ്രധാനമന്ത്രിയുടെ വസതിയായ ഡൗണില്‍ സ്ട്രീറ്റിന് മുന്നില്‍ വിളക്ക് തെളിച്ചു. സബീന കൊല്ലപ്പെട്ടതിന് അടുത്തായിരുന്നു വിജില്‍.

'അവള്‍ വളരെ നേരത്തെ ഈ ലോകം വിട്ടുപോയി', സഹോദരിയുടെ ജീവന്‍ അപ്രതീക്ഷിതമായി ഞെട്ടലില്‍ സബീനയുടെ സഹോദരി ജെബിന പറഞ്ഞു. വിജിലില്‍ സംസാരിക്കുകയായിരുന്നു ജെബിന. 'ഒരു മികച്ച, കെയറിംഗ് ചെയ്യുന്ന സഹോദരിയാണ് വളരെ നേരത്തെ ലോകം വിട്ടുപോയത്. വാക്കുകള്‍ കൊണ്ട് മാനസികാവസ്ഥ വിവരിക്കാന്‍ കഴിയില്ല. ഒരു ദുഃസ്വപ്‌നത്തില്‍ പെട്ടത് പോലെയാണ് തോന്നുന്നത്. ഞങ്ങളുടെ ലോകമാണ് തകര്‍ന്നത്', സഹോദരി ജെബിന പറഞ്ഞു.

നമ്മുടെ തെരുവില്‍ മറ്റൊരു നിരപരാധിയായി ചെറുപ്പക്കാരിയുടെ കൂടി ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുള്ളതായി കെയ്റ്റ് മിഡില്‍ടണ്‍ വ്യക്തമാക്കി. കിഡ്ബ്രൂക് വില്ലേജിലാണ് പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ക്കായി വിജില്‍ സംഘടിപ്പിച്ചത്. സൗത്ത് ലണ്ടനിലേക്ക് 500-ലേറെ പേരാണ് ഇതില്‍ പങ്കെടുക്കാനായി എത്തിയത്. ചെറിയ കുട്ടികളെ ഉള്‍പ്പെടെ കൂടെക്കൂട്ടിയാണ് ആളുകള്‍ പങ്കെടുത്തത്.

ജനക്കൂട്ടം സബീനാ നെസയുടെ പേര് ഒരുമിച്ച് വിളിക്കുകയും, അവളെ മറക്കില്ലെന്നും, ഈ കൊലപാതകം എതിര്‍പ്പുകള്‍ ഇല്ലാതെ കടന്നുപോകില്ലെന്നും വ്യക്തമാക്കി. 40-കളില്‍ പ്രായമുള്ള വ്യക്തിയെയാണ് പോലീസ് കൊലപാതകത്തില്‍ പ്രധാന പ്രതിയായി കരുതുന്നത്. സബീനയെ തലയ്ക്കടിച്ച് വീഴ്ത്തുകയും, പാര്‍ക്കില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് സിസിടിവി വിവരങ്ങള്‍ പ്രകാരം റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച വൈകുന്നേരം ആണ് യുവ അധ്യാപിക കൊല്ലപ്പെടുന്നത്.

 • യുകെയില്‍ ജീവിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം സ്വിന്‍ഡണ്‍
 • തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പ്രതിദിനം 12.50 പൗണ്ട് ചാര്‍ജ്; ലക്ഷക്കണക്കിന് മോട്ടോറിസ്റ്റുകള്‍ക്ക് തിരിച്ചടി
 • ലോക്ക്ഡൗണിനെ കുറിച്ച് ഇനി ചിന്തിക്കില്ല; ബൂസ്റ്റര്‍ വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ചു ചാന്‍സലറും
 • യുകെയില്‍ കുടുംബ ബജറ്റ് താളം തെറ്റിച്ചു അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് കണക്കെ കുതിക്കുന്നു
 • എലിസബത്ത് രാജ്ഞി ചികിത്സയില്‍; നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സന്ദര്‍ശനം റദ്ദാക്കി
 • അരലക്ഷം കടന്ന് യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍; അഞ്ചില്‍ നാല് മേഖലകളിലും ഇന്‍ഫെക്ഷന്‍ ഉയരുന്നു
 • മെച്ചപ്പെട്ട ശമ്പളം തേടി കെയര്‍ ഹോം ജീവനക്കാര്‍ രാജിവെച്ച് ഷോപ്പുകളിലേക്ക്
 • വിന്റര്‍ വെല്ലുവിളി: ബൂസ്റ്റര്‍ വാക്‌സിനുള്ള ആറുമാസ സമയ പരിധി കുറയ്ക്കാന്‍ ബോറിസിന്റെ സമ്മര്‍ദ്ദം
 • യുകെയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് പുതിയവയേക്കാള്‍ വില; ഒരു വര്‍ഷത്തിനിടെ കൂടിയത് 24%
 • പ്ലാസ്റ്റിക് ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗമുള്ള എല്ലാ വസ്തുക്കള്‍ക്കും ചാര്‍ജ് ഈടാക്കാന്‍ യുകെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway