നാട്ടുവാര്‍ത്തകള്‍

പുന:സംഘടന; രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നു സുധീരന്‍ രാജിവച്ചു

തിരുവനന്തപുരം : കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ രാജിവച്ചു .രാജി കത്ത് വെള്ളിയാഴ്ച രാത്രി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് സുധീരന്‍ കൈമാറി. ശാരീരിക അസ്വസ്ഥതകളുണ്ടെന്നാണ് സുധാകരനെ ഫോണില്‍ വിളിച്ച് സുധീരന്‍ അറിയിച്ചിരിക്കുന്നത്. കെ.പി.സി.സിയിലെ ഏറ്റവും ഉന്നത സ്ഥാനങ്ങളില്‍ ഒന്നാണ് രാഷ്ട്രീയകാര്യ സമിതി.

കെ.പി.സി.സിയിലെ ഉന്നതധികാര സമിതിയായിട്ടും രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ലെന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും സുധീരന്‍ അടക്കമുള്ളവര്‍ പരാതി പറഞ്ഞിരുന്നു ബന്ധപ്പെട്ട് അതൃപ്തി നിലനിന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. ഇതിന് പുറമേ രാഷ്ട്രീയകാര്യ സമിതി യോഗം നടത്താത്തതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി താന്‍ കോണ്‍ഗ്രസിനുള്ളിലെ സാധാരണ പ്രവര്‍ത്തകന്‍ ആയി തുടരുമെന്ന് രാജിക്കത്ത് കൈമാറിയ ശേഷം സുധീരന്‍ പ്രതികരിച്ചു.

രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ സുധീരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ രാജിവെച്ചൊഴിയുന്നത്. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചു വരുന്നതിനിടെ സുധീരന്റെ രാജി കെപിസിസിക്ക് അടുത്ത തലവേദനയാകും.

സുധീരനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അവരെ അനുകൂലിക്കുന്നവരും നേരത്തെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കെ.പി.സി.സി പുന:സംഘടനാ ചര്‍ച്ച സജീവമായിരിക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ശനിയാഴ്ച കേരളത്തിലെത്തുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി സുധീരന്റെ രാജി.

 • നിലവിലെ പങ്കാളികളെ ഒഴിവാക്കി വിവാഹം കഴിക്കാന്‍ സ്വപ്‌നയും സരിത്തും പദ്ധതിയിട്ടു; ശിവശങ്കറുമായി അസ്വാഭാവിക ബന്ധം
 • കേരളത്തില്‍ ആദ്യ ഓണ്‍ലൈന്‍ വിവാഹം; വരന്‍ ഉക്രൈനില്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വധുവിന്
 • എന്റെ കുഞ്ഞെവിടെ, ആര്‍ക്കാണ് വിറ്റത്; സെക്രട്ടറിയേറ്റ് പടിക്കല്‍ അനുപമയുടെ നിരാഹാരം
 • തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം; കാതോലിക്കാബാവ അടക്കം 3 പേര്‍ക്കെതിരെ അന്വേഷണം
 • വിമാനത്താവളങ്ങളില്‍ കൃത്രിമകാല്‍ ഊരി പരിശോധന; സുധ ചന്ദ്രനോട് മാപ്പുപറഞ്ഞ് സി.ഐ.എസ്.എഫ്
 • എരുമേലിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കൊക്കയാര്‍ ദുരന്തത്തില്‍പ്പെട്ടതെന്നു സൂചന
 • സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കരന്‍ മനപ്പൂര്‍വ്വം ഒളിച്ചുവെച്ചു; കസ്റ്റംസ് കുറ്റപത്രം കോടതിയില്‍, 29പേര്‍ പ്രതികള്‍
 • ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ല്; കുത്തേറ്റയാള്‍ മരിച്ചു
 • മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ; സെലിബ്രിറ്റികളും വിവിഐപികളും ട്രാപ്പില്‍!
 • അധികാര ഇടനാഴികളിലെ പുതിയ അവതാരങ്ങള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway