യു.കെ.വാര്‍ത്തകള്‍

ഭക്ഷ്യ, ഇന്ധന വിതരണം താറുമാറായി; 5000 വിദേശ ഡ്രൈവര്‍മാരെ ഇറക്കാന്‍ ബോറിസ്

യുകെയില്‍ ഭക്ഷ്യക്ഷാമവും, ഇന്ധനക്ഷാമവും രൂക്ഷമാകുന്നതിനിടെ വിദേശ ഡ്രൈവര്‍മാരെ ഇറക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അടിയന്തരമായി 5000 ലോറി ഡ്രൈവര്‍മാരെ ഇറക്കാന്‍ പുതിയ വിസകള്‍ അനുവദിക്കാനാണ് ഗവണ്‍മെന്റ് നീക്കം. ഇന്ധന ലഭ്യത കുറയുമെന്ന ആശങ്ക പരന്നതോടെ സമാധാനം പാലിക്കാനുള്ള ഗവണ്‍മെന്റ് ഉപദേശം നിരാകരിച്ച് ആളുകള്‍ പെട്രോള്‍ വാങ്ങാന്‍ ഇറങ്ങിയതോടെ പലയിടത്തും റോഡുകള്‍ ബ്ലോക്കായി.

ഇതോടെ ആയിരക്കണക്കിന് വിദേശ ഡ്രൈവര്‍മാരെ ഇറക്കി പ്രതിസന്ധി പരിഹരിക്കാന്‍ വിസകള്‍ അനുവദിക്കാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. ലൈസന്‍സിനായി ശ്രമിക്കുന്ന ഡ്രൈവര്‍മാര്‍ നേരിടുന്ന തടസങ്ങള്‍ ഒഴിവാക്കാന്‍ എച്ച്ജിവി ടെസ്റ്റിംഗ് സൈറ്റുകളില്‍ സൈന്യത്തെ ഇറക്കാനും ആലോചനയുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ ഏകദേശം 90,000 ഡ്രൈവര്‍മാരുടെ കുറവുണ്ടെന്നാണ് കണക്ക്.

കൊറോണാവൈറസ് മൂലം ട്രെയിനിംഗും, ടെസ്റ്റിംഗും റദ്ദാക്കപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്നാണ് കരുതുന്നത്. എന്നാല്‍ 5000 പേരെ മാത്രം വിദേശത്ത് നിന്നും എത്തിച്ചത് കൊണ്ട് പ്രശ്‌നങ്ങള്‍ ഒഴിവാകില്ലെന്നാണ് മുന്നറിയിപ്പ്. ഡ്രൈവര്‍മാരുടെ ലഭ്യതക്കുറവ് സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ആഘാതമായിരിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ സാധനങ്ങള്‍ ഒഴിവാകുന്നതും, പബ്ബുകളിലും റെസ്റ്റൊറന്റുകളിലും അവശ്യവസ്തുക്കള്‍ എത്താതെ പോകുന്നത് മുതല്‍ വാട്ടര്‍ സ്ഥാപനങ്ങള്‍ക്ക് സുപ്രധാന കെമിക്കല്‍ വരെ തടസപ്പെടുന്നുണ്ട്.

പമ്പുകളില്‍ അത്യാവശ്യ യാത്രകള്‍ക്ക് എത്തുന്നവര്‍ പോലും പ്രവേശിക്കാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് എങ്ങും. ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇന്ധനം എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ബിപിയും, എസോയും വ്യക്തമാക്കിയതോടെയാണ് ആശങ്ക പടര്‍ന്നത്. ആളുകള്‍ പെട്രോള്‍ പമ്പുകളിലേക്ക് തിരക്കിട്ട് എത്തിയതോടെ പലതും അടച്ചിടേണ്ടതായി വന്നു.

ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്നും, സാധാരണ നിലയില്‍ മുന്നോട്ട് പോകാനുമുള്ള ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിന്റെ നിര്‍ദ്ദേശം ആളുകള്‍ അവഗണിച്ചു. ഇതോടെ ഗതാഗത കുരുക്കും അക്രമ സംഭവങ്ങളും അരങ്ങേറി.

 • യുകെയില്‍ ജീവിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം സ്വിന്‍ഡണ്‍
 • തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പ്രതിദിനം 12.50 പൗണ്ട് ചാര്‍ജ്; ലക്ഷക്കണക്കിന് മോട്ടോറിസ്റ്റുകള്‍ക്ക് തിരിച്ചടി
 • ലോക്ക്ഡൗണിനെ കുറിച്ച് ഇനി ചിന്തിക്കില്ല; ബൂസ്റ്റര്‍ വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ചു ചാന്‍സലറും
 • യുകെയില്‍ കുടുംബ ബജറ്റ് താളം തെറ്റിച്ചു അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് കണക്കെ കുതിക്കുന്നു
 • എലിസബത്ത് രാജ്ഞി ചികിത്സയില്‍; നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സന്ദര്‍ശനം റദ്ദാക്കി
 • അരലക്ഷം കടന്ന് യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍; അഞ്ചില്‍ നാല് മേഖലകളിലും ഇന്‍ഫെക്ഷന്‍ ഉയരുന്നു
 • മെച്ചപ്പെട്ട ശമ്പളം തേടി കെയര്‍ ഹോം ജീവനക്കാര്‍ രാജിവെച്ച് ഷോപ്പുകളിലേക്ക്
 • വിന്റര്‍ വെല്ലുവിളി: ബൂസ്റ്റര്‍ വാക്‌സിനുള്ള ആറുമാസ സമയ പരിധി കുറയ്ക്കാന്‍ ബോറിസിന്റെ സമ്മര്‍ദ്ദം
 • യുകെയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് പുതിയവയേക്കാള്‍ വില; ഒരു വര്‍ഷത്തിനിടെ കൂടിയത് 24%
 • പ്ലാസ്റ്റിക് ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗമുള്ള എല്ലാ വസ്തുക്കള്‍ക്കും ചാര്‍ജ് ഈടാക്കാന്‍ യുകെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway