സിനിമ

തെലുങ്കില്‍ സായി പല്ലവി - നാഗ ചൈതന്യ ചിത്രം തിയറ്ററില്‍ സൂപ്പര്‍ ഹിറ്റ്

കോവിഡ് ആഘാതം മൂലം സിനിമാ മേഖല വലിയ തകര്‍ച്ചയാണ് നേരിട്ടത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സിനിമാ മേഖലകള്‍ക്ക് ഉണ്ടായത്. വ്യവസായം പാടെ തകര്‍ന്നു. ഇതില്‍ പൂര്‍ണമായി വരുമാനം നിലച്ച വിഭാഗമായിരുന്നു തിയേറ്റര്‍ ഉടമകളും അനുബന്ധ ജോലികള്‍ ചെയ്യുന്നവരും. കോവിഡ് ഭീഷണി കുറഞ്ഞതോടെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ തിയേറ്ററുകള്‍ തുറന്നെങ്കിലും പഴയ പോലെ വരുമാനം ലഭിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ റെക്കോര്‍ഡ് കളക്ഷനുമായി സൂപ്പര്‍ ഹിറ്റായിരിക്കുകയാണ് തെലുങ്കില്‍ റിലീസ് ചെയ്ത സായി പല്ലവി-നാഗ ചൈതന്യ ചിത്രം ലവ് സ്റ്റോറി. പത്ത് കോടി രൂപയാണ് ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്.

ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം തുടരുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി 6.94 കോടി രൂപ ചിത്രം നേടി.

തിയേറ്ററുകള്‍ തുറന്നിട്ടില്ലെങ്കിലും കേരളത്തിലെയും തിയേറ്റര്‍ ഉടമകള്‍ പ്രതിക്ഷയോടെയാണ് ഈ വാര്‍ത്ത കാണുന്നത്. കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു.

ശേഖര്‍ കാമൂല കഥയെഴുതി സംവിധാനം ചെയ്ത ലവ് സ്റ്റോറി നാരായണ്‍ ദാസ് കെ. നരംഗ്, പുഷ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. രാജീവ് കങ്കല, ദേവയാനി, ഈശ്വരി റാവു, സത്യം രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  • 17 ദിവസം കൊണ്ട് മോഹന്‍ലാല്‍- ഷാജി കൈലാസ് സിനിമ 'എലോണ്‍' പാക്കപ്പായി
  • തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്; 'ദി ക്രിമിനല്‍ ലോയര്‍', ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
  • ഋഷിരാജ് സിംഗ് സംവിധാനം പഠിക്കുന്നു; സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി
  • പുതിയ ഐപിഎല്‍ ടീമിനായി ഒരു കൈനോക്കാന്‍ രണ്‍വീറും ദീപികയും
  • ചര്‍ച്ച വിജയം; സംസ്ഥാനത്ത് തീയേറ്ററുകള്‍ 25ന് തന്നെ തുറക്കും
  • 'ഗായത്രി ഉണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം': നടന്‍ മനോജ് കുമാര്‍
  • കാത്തിരുന്നു മടുത്തു, മരക്കാര്‍ ഒ.ടി.ടി റിലീസിന്?; ആമസോണ്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
  • ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഒടുവില്‍ ജയിലിലെത്തി
  • ഒന്നിനും ഉത്തരം കിട്ടാതെ വന്നപ്പോഴാണ് ജീസസ് വരുന്നത്, വേര്‍പിരിയാന്‍ ഇരുന്ന ഞങ്ങള്‍ വീണ്ടും വിവാഹിതരായി: മോഹിനി
  • ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസുമായി ശില്‍പ ഷെട്ടി
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway