വിദേശം

ചൈനയില്‍ കോവിഡ് പിടിമുറുക്കുന്നു; നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി

ബെയ്ജിംഗ്: ചൈനയില്‍ വീണ്ടുംകോവിഡ് പിടിമുറുക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ വിമാനത്താവളങ്ങളും സ്കൂളുകളും ചൈന അടച്ചുപൂട്ടി . നൂറുകണക്കിന് വീമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ലോകത്തെ മറ്റുരാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ കാര്യമായ അയവുവരുത്തിയപ്പോഴാണ് ചൈനയ്ക്ക് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുന്നത്. പല പ്രവിശ്യകളുടെയും അതിര്‍ത്തികള്‍ അടയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒട്ടുമിക്ക പ്രവിശ്യകളിലും ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുന്നത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ജനസംഖ്യയില്‍ തൊണ്ണൂറുശതമാനത്തിനും വാക്സിനേഷന്‍ നല്‍കിയെന്നാണ് ചൈന അവകാശവാദമുന്നയിച്ചിരുന്നുത്. സെപ്തംബറിലും ഇപ്പോഴും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഏറിയ പങ്കും രണ്ടുഡോസ് വാക്സിന്‍ എടുത്തവരുമാണ്. ഇത് ചൈനയുടെ കോവിഡ് വാക്സിന്‍റെ ഫലപ്രാപ്തിയില്‍ സംശയം ഉണരുകയാണ് ഉയര്‍ത്തുന്നുണ്ട്‌.

 • ഒമിക്രോണ്‍; രാജ്യങ്ങളുടെ യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടന
 • സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രിക്ക് സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം കസേരപോയി
 • ക്രിസ്മസ് പരേഡിലേക്ക് കാറോടിച്ചു കയറ്റി; 5 പേര്‍ കൊല്ലപ്പെട്ടു 40-ഓളം പേര്‍ക്ക് പരുക്കേറ്റു
 • ബൈഡന് അനസ്‌തേഷ്യ; ആദ്യ വനിതാ പ്രസിഡന്റായി കമല ഹാരിസ്
 • ഓസ്ട്രിയയില്‍ ലോക്ഡൗണ്‍; യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍
 • സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍; ഓസീസ് ക്യാപ്റ്റന്‍ രാജിവച്ചു
 • അമേരിക്കയില്‍ മലയാളിയെ വെടിവച്ചു കൊന്നത് 15 വയസുകാരന്‍!
 • ന്യൂസിലന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് കുട്ടിക്രിക്കറ്റിലെ കന്നി ലോക കിരീടം
 • വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടും കൊറോണ ബാധിച്ച വിമാന യാത്രക്കാരന്‍ സീറ്റില്‍ മരിച്ച നിലയില്‍
 • 590 ദിവസങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറന്നു; വികാര നിര്‍ഭരരംഗങ്ങളുമായി വിമാനത്താവളങ്ങള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway