വിദേശം

590 ദിവസങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറന്നു; വികാര നിര്‍ഭരരംഗങ്ങളുമായി വിമാനത്താവളങ്ങള്‍

കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഏറ്റവും കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യമായിരുന്നു ഓസ്‌ട്രേലിയ.നാട്ടിലും ഓസ്‌ട്രേലിയയിലും കുടുങ്ങി തിരിച്ചെത്താന്‍ കഴിയാതിരുന്ന ആയിരങ്ങളാണ് വിമാനത്താവളങ്ങളില്‍ എത്തിയത്. മലയാളി കുടുംബങ്ങളെല്ലാം 20 മാസമായി യാത്ര ചെയ്യാനാവാതെ ഇരിക്കുകയായിരുന്നു. ഇന്ന് മുതലാണ് ഓസ്ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറന്നത്.

ആദ്യം ന്യൂ സൗത്ത് വെയില്‍സിലേക്കും, വിക്ടോറിയയിലേക്കും വിദേശത്ത് നിന്ന് വിമാനങ്ങള്‍ എത്തി. വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് വിമാനത്താവളങ്ങള്‍ സാക്ഷ്യംവഹിക്കുന്നത്. ദീര്‍ഘ നാളുകളായി വേര്‍പിരിഞ്ഞു നിന്നിരുന്ന കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നതിന്റെ സന്തോഷ പ്രകടനങ്ങളായിരുന്നു വിമാനത്താവളങ്ങളില്‍ നിറഞ്ഞു നിന്നത്.

തിങ്കളാഴ്ച വെളുപ്പിനെ അഞ്ചരയ്ക്ക് ആദ്യ വിമാനം സിഡ്‌നി കിംഗ്‌സ്‌ഫോര്‍ഡ് സ്മിത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. സിംഗപ്പൂരില്‍ നിന്നുള്ള ക്വണ്ടസ് വിമാനമായിരുന്നു ആദ്യം ലാന്‍ഡ് ചെയ്തത്. അര മണിക്കൂറിന് ശേഷം ലോസ് എയ്‌ഞ്ചല്‍സില്‍ നിന്നുള്ള QF12 വിമാനവും നിലത്തിറക്കി.

സിംഗപ്പൂരില്‍ നിന്നുള്ള വിമാനമാണ് മെല്‍ബണ്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച എത്തിയത്. ഉച്ചയോടെ ഹോംഗ് കോംഗില്‍ നിന്നുള്ള വിമാനം എത്തും. വിദേശത്ത് നിന്ന് എത്തുന്ന രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഇന്ന് മുതല്‍ ന്യൂ സൗത്ത് വെയില്‍സിലും, വിക്ടോറിയയിലും ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ക്വാറന്റൈന്‍ ചെയ്യണം.

എയര്‍ഇന്ത്യയും ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസ് പ്രഖ്യാപിച്ചു; ആദ്യ സര്‍വീസ് നവംബര്‍ 15ന് ആണ്. ഇതോടെ ക്രിസ്ത്മസ് ആകുമ്പോള്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് ഒത്തുചേരാനുള്ള അവസരം ലഭിക്കുമെന്ന് പ്രീമിയര്‍ ഡൊമിനിക് പെറോറ്റെ ചൂണ്ടിക്കാട്ടി. 14 രാജ്യാന്തര വിമാനങ്ങളാണ് തിങ്കളാഴ്ച സിഡ്നി വിമാനത്താവളത്തില്‍ എത്തുന്നത്.

ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്റ്സിനും പൗരന്‍മാര്‍ക്കും ആണ് രാജ്യത്തേക്കെത്താനുള്ള മുന്‍ഗണന. സ്‌കില്‍ഡ് വിസക്കാര്‍ക്കും, ടൂറിസ്റ്റുകള്‍ക്കും, രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തേക്കെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

രാജ്യാന്തര അതിര്‍ത്തി തുറക്കുന്നത് വഴി നേരിടുന്ന എല്ലാ വെല്ലുവിളികളും നേരിടുമെന്ന് ആഭ്യന്തര മന്ത്രി കാരന്‍ ആന്‍ഡ്രൂസ് അറിയിച്ചു.

വിദേശത്ത് നിന്ന് മാതാപിതാക്കള്‍ക്കും ഓസ്‌ട്രേലിയയിലേക്കെത്താം. അതിനുള്ള അപേക്ഷയും സ്വീകരിച്ചു തുടങ്ങി. കൂടാതെ, വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിലക്കും ഇന്ന് പിന്‍വലിച്ചു. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇളവുകള്‍ ഇല്ലാതെ ഇനി വിദേശത്തേക്ക് യാത്ര ചെയ്യാന്‍ കഴിയും.

 • അബുദാബി എയര്‍പോര്‍ട്ടിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം
 • അമേരിക്കയിലെ സിനഗോഗില്‍ ജനങ്ങളെ ബന്ദിയാക്കിയത് ബ്ലാക്ക്‌ബേണില്‍ നിന്നുള്ള ഭീകരന്‍; മാഞ്ചസ്റ്ററില്‍ അറസ്റ്റ്
 • ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ കണ്ടെത്തി
 • ന്യൂയോര്‍ക്കില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു
 • ഒമിക്രോണ്‍ കോവിഡിന്റെ അവസാന വകഭേദമല്ല; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
 • വരാനിരിക്കുന്നത് കോവിഡ് സുനാമി; ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
 • ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുടു അന്തരിച്ചു; വര്‍ണവിവേചനത്തിനെതിരെ പോരാടിയ വൈദികന്‍
 • ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് 400ഓളം സ്ത്രീകളെ വെബ്ക്യാം വഴി ലൈംഗിക ചൂഷണം
 • ലോകത്തിലെ ഏറ്റവും ആരാധ്യ വനിത മിഷേല്‍ ഒബാമ ; ആദ്യ പത്തില്‍ പ്രിയങ്ക ചോപ്രയും
 • പുകവലിക്കാത്ത തലമുറയ്ക്കായി നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway