ചരമം

കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ച് യുവതി ജീവനൊടുക്കി

കൊല്ലം: വിദേശത്തുള്ള പ്രതിശ്രുത വരന് കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്ത ശേഷം പെണ്‍കുട്ടി തൂങ്ങി മരിച്ചു. പായിക്കുഴി കന്നേലിത്തറയില്‍ സുമയ്യ (18) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്.
ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ പിണങ്ങുകയായിരുന്നു.
അതോടെയാണ് യുവതി കുരുക്കിടുന്ന ചിത്രങ്ങള്‍ യുവാവിന് വാട്ട്‌സാപ്പില്‍ അയച്ച് കൊടുത്തത്.ഭയന്ന് പോയ യുവാവ് ഉടന്‍ തന്നെ ബന്ധുക്കളെയും പൊലീസിനെയും വിളിച്ച് വിവരമറിയിച്ചു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും യുവതി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ റഹിം രണ്ട് ദിവസം മുന്‍പാണ് മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ വിദേശത്ത് നിന്നും യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടി ഫോണില്‍ സംസാരിച്ച് കൊണ്ട് സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം പ്ലസ്ടു പാസായ സുമയ്യയും മേമന സ്വദേശിയായ യുവാവും പഠനകാലത്തെ പ്രണയമായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്.

  • കോഴിക്കോട് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
  • കാന്‍സര്‍ വില്ലനായി; യുകെയില്‍നിന്നും ന്യൂസിലാന്റിലെത്തിയ എലീസ യാത്രയായി
  • കുടിയേറ്റ കര്‍ഷകന്‍ പുതുക്കുളത്തില്‍ എസ്തപ്പാന്‍ നിര്യാതനായി
  • ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
  • ലീഡ്സില്‍ മരിച്ച ചാലക്കുടി സ്വദേശി സിജോയ്ക്ക് വിട നല്‍കാന്‍ മലയാളികള്‍
  • കോഴിക്കോട് 2 വയസുകാരന്റെ മരണം; വെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം
  • ലീഡ്സില്‍ ചികിത്സയിലിരുന്ന ചാലക്കുടി സ്വദേശിയുടെ മരണം; വേദനയോടെ യുകെ മലയാളി സമൂഹം
  • ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
  • കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു
  • കൊട്ടാരക്കരയില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway